ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റിനായി ഫ്രഞ്ച് സാറ്റലൈറ്റ് ഓപ്പറേറ്റർ യൂട്ടെൽസാറ്റുമായി (Eutelsat) സഹകരിക്കാൻ ടാറ്റയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ വിഭാഗമായ നെൽക്കോ ലിമിറ്റഡ് (NELCO Ltd) കരാറിൽ ഒപ്പുവെച്ചു. യൂട്ടെൽസാറ്റിന്റെ വൺവെബ് (OneWeb) ലോ എർത്ത് ഓർബിറ്റ് (LEO) സാറ്റലൈറ്റ് കണക്റ്റിവിറ്റി സേവനങ്ങൾ ഇന്ത്യയിൽ വ്യാപിപ്പിക്കുന്നതിനായാണ് കരാർ.

കരാർ പ്രകാരം, കരയിലും കടലിലും വായുവിലും ഉപഭോക്താക്കൾക്ക് സുരക്ഷിതവും കുറഞ്ഞ ലേറ്റൻസിയുള്ളതുമായ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകുന്നതിനായി, നെൽക്കോ യൂട്ടെൽസാറ്റിന്റെ പ്രാദേശിക ഓപ്പറേറ്റർ വൺവെബ് ഇന്ത്യ കമ്മ്യൂണിക്കേഷൻസുമായി (OneWeb India Communications) ചേർന്നു പ്രവർത്തിക്കും. രാജ്യത്തെ വിദൂര പ്രദേശങ്ങളിലടക്കം ഉപഗ്രഹ ഇന്റർനെറ്റ് സേവനം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ദേശീയ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുകയും, കുറഞ്ഞ സേവനമുള്ളുതും പ്രാപ്യമല്ലാത്തതുമായ പ്രദേശങ്ങളിലേക്ക് വിശ്വസനീയമായ കണക്റ്റിവിറ്റി വ്യാപിപ്പിക്കുകയുമാണ് ഈ നീക്കത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ന് നെൽക്കോ പ്രതിനിധി വ്യക്തമാക്കി. വൺവെബിന്റെ LEO നെറ്റ്‌വർക്ക് രാജ്യത്ത് വാണിജ്യപരമായി പ്രവർത്തനക്ഷമമാകുന്നതോടെ സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ് നെൽകോ.
NELCO, a Tata group company, has partnered with Eutelsat to launch OneWeb’s LEO satellite services, bringing satellite internet to India.