അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ₹350 കോടി മൂല്യമുള്ള കമ്പനിയായി വളരാൻ ലക്ഷ്യമിട്ട് കേരളത്തിൽ നിന്നുള്ള തേയില ബ്രാൻഡായ ഈസ്ടീ (Eastea). 1968ൽ ഗ്രൂപ്പ് മീരാൻ (Group Meeran) എന്ന സ്ഥാപനത്തിൽ നിന്ന് ആരംഭിച്ച കമ്പനി ഇന്ന് 120 കോടി രൂപയുടെ ആസ്തിയിൽ എത്തിനിൽക്കുന്നു. ഗുണമേന്മയിലും രുചിയിലും വിട്ടുവീഴ്ചയില്ലാത്ത ബ്രാൻഡായി മാറിയ ഈസ്ടീ ഇപ്പോൾ ഈസ്ടീ സ്‌പെഷ്യൽ (Eastea Special) എന്ന പ്രീമിയം ബ്രാൻഡ് വിപണിയിലെത്തിച്ചിരിക്കുകയാണ്.

വൈവിധ്യമാർന്നതും രുചികരവുമായ ചായ എന്ന പേരെടുത്തായിരുന്നു കമ്പനിയുടെ വളർച്ച. 2022ലാണ് കമ്പനി ഈസ്റ്റേണിൽ (Eastern) നിന്ന് മാറി കേരളത്തിൽ സ്വന്തം വിതരണ ശൃംഖല ആരംഭിച്ചത്. അതിനുശേഷം ഈസ്ടീ 30,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്ന വൻ വളർച്ചയിലേക്ക് എത്തിയെന്ന് കമ്പനി ചെയർമാൻ നവാസ് മീരാൻ (Navas Meeran) പറഞ്ഞു. അടുത്ത 15 മാസത്തിനുള്ളിൽ 136 നേരിട്ടുള്ള വിതരണ റൂട്ടുകളിലായി ഇത് 49,000 ഔട്ട്‌ലെറ്റുകളായി ഉയർത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ഓണത്തിന് പുറത്തിറക്കിയ പ്രീമിയം ബ്ലെൻഡായ ഈസ്ടീ സ്‌പെഷ്യൽ പുറത്തിറക്കവേ അദ്ദേഹം പറഞ്ഞു.
Kerala’s Eastea, a tea brand started by Group Meeran, aims to grow to a ₹350 crore company in three years with the launch of its new premium blend.