കാൻസർ പോരാട്ടത്തിൽ കേരളത്തിന് അഭിമാനമായി മാറിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ കണ്ണപുരം. അർബുദ നിയന്ത്രണത്തിനായി കണ്ണപുരം പഞ്ചായത്ത് നടത്തുന്ന ‘കാൻസർമുക്ത കണ്ണപുരം’ (Cancer free Kannapuram) എന്ന പദ്ധതിയെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ (WHO) ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനമാണ് അംഗീകാരമായിരിക്കുന്നത്.

കണ്ണപ്പുറം പഞ്ചായത്തും മലബാർ കാൻസർ സെന്ററും സംയുക്തമായി നടത്തുന്ന പദ്ധതിക്കാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പ്രദേശത്തെ മുഴുവൻ കുടുംബങ്ങളിൽനിന്നും വിവരശേഖരണം നടത്തി ജനങ്ങളെ രോഗനിർണയ ക്യാംപുകളിൽ പങ്കെടുപ്പിച്ച് 9 കൊല്ലമായി നടന്നുവരുന്ന പദ്ധതിയെ ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യ ജേർണൽ ‘കണ്ണപുരം മോഡൽ’ (Kannapuram Model) എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അർബുദത്തെക്കുറിച്ചുള്ള ഭയവും തെറ്റിദ്ധാരണകളും ലഘൂകരിക്കൽ, എളുപ്പത്തിൽ ആക്‌സസ് ചെയ്യാവുന്ന സ്‌ക്രീനിംഗ് പ്രോഗ്രാം ക്രമീകരണങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വനിതാ അംഗങ്ങളുടെ നേതൃത്വത്തിൽ കാര്യക്ഷമമായ പേഷ്യന്റ് നാവിഗേഷൻ സംവിധാനം കണ്ണപുരം മാതൃകയുടെ വിജയത്തിന് അടിസ്ഥാനമെന്ന് ലേഖനം പറയുന്നു.
Kannapuram Panchayat’s ‘Cancer-Free Kannapuram’ project gets recognized in a WHO journal for its effective community-led model of cancer control.