ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (IIT-H) രാജ്യത്തെ ആദ്യ ഡ്രൈവറില്ലാ ബസ് സർവീസ് (Driverless Bus) ആരംഭിച്ചു. ഐഐടി ക്യാംപസിൽ ആരംഭിച്ചിരിക്കുന്ന സർവീസ് പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിലൂടെ നിയന്ത്രിക്കപ്പെടുന്നതും വൈദ്യുതിയിൽ പ്രവർത്തിക്കുന്നതുമാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ടെക്നോളജി ഇന്നൊവേഷൻ ഹബ് ഓൺ ഓട്ടോണമസ് നാവിഗേഷൻ (TiHAN – Technology Innovation Hub on Autonomous Navigation) ആണ് വാഹനങ്ങൾ വികസിപ്പിച്ചത്. ആറ് സീറ്റർ, 14 സീറ്റർ എന്നീ രണ്ടു മോഡലുകളിലാണ് ബസുകൾ ലഭ്യമായിരിക്കുന്നത്.

ക്യാംപസ് റോഡുകളിൽ ഇതിനകം പതിവായി ഓടുന്ന ഡ്രൈവറില്ലാ ബസുകൾ 10,000ത്തിലധികം യാത്രക്കാരെ സുരക്ഷിതമായി കൊണ്ടുപോയിട്ടുണ്ട്. യാത്രക്കാരിൽ ഏകദേശം 90 ശതമാനം പേർ സേവനത്തെക്കുറിച്ച് പോസിറ്റീവ് ഫീഡ്ബാക്ക് നൽകിയതായി അധികൃതർ അറിയിച്ചു. ബസുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ് (Autonomous Emergency Braking), അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (Adaptive Cruise Control) തുടങ്ങിയ സാങ്കേതിക സംവിധാനങ്ങൾ വേഗത ക്രമീകരിക്കാനും തടസ്സങ്ങൾ കണ്ടെത്താനും സുരക്ഷിത അകലം പാലിക്കാനുമുള്ള സൗകര്യം ഒരുക്കുന്നു.
IIT-Hyderabad has launched India’s first driverless, AI-powered electric bus service. The service is now operational on the campus.