മലയാളിയുടെ അഭിമാനതാരമാണ് ഇന്ത്യൻ താരവും ഐപിഎല്ലിൽ (IPL) രാജസ്ഥാൻ റോയൽസ് (Rajasthan Royals) ക്യാപ്റ്റനുമായ സഞ്ജു സാംസൺ (Sanju Samson). ക്രിക്കറ്റ് മികവു പോലെത്തന്നെ സമ്പാദ്യത്തിലും താരം മികവു പുലർത്തുന്നു. 80 മുതൽ 86 കോടി രൂപ വരെയാണ് താരത്തിന്റെ മൊത്തം ആസ്തിയെന്ന് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ഐപിഎൽ വരുമാനം, ബിസിസിഐ സെൻട്രൽ കോൺട്രാക്റ്റ്, മാച്ച് ഫീസ്, ബ്രാൻഡ് എൻഡോർസ്മെന്റ് എന്നിവയിലൂടെയാണ് താരത്തിന്റെ സമ്പാദ്യം. 2025 സീസണിൽ 18 കോടി രൂപയായിരുന്നു സഞ്ജുവിന്റെ ഐപിഎൽ വരുമാനം. ബിസിസിഐ കോൺട്രാക്റ്റിൽ നിലവിൽ ഗ്രേഡ് സിയിലാണ് താരം. ഏകദിന മത്സരങ്ങൾക്ക് ആറ് ലക്ഷം, ടി20ക്ക് 3 ലക്ഷം എന്നിങ്ങനെയാണ് ഗ്രേഡ് സി താരങ്ങളുടെ വരുമാനം. ഇതിനു പുറമേ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളും താരത്തിന്റെ ആസ്തി വർധിപ്പിക്കുന്നു.
Indian cricketer and Rajasthan Royals captain Sanju Samson’s net worth is estimated to be ₹86 crore, with a ₹18 crore IPL salary.