വിവിധ മേഖലകളിലുള്ള വിദ്യാർത്ഥികൾക്കായി അഞ്ച് സൗജന്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കോഴ്‌സുകൾ പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. SWAYAM (Study Webs of Active Learning for Young Aspiring Minds) പോർട്ടൽ വഴിയാണ് സൗജന്യ എഐ കോഴ്സുകൾ ലഭ്യമാക്കിയിരിക്കുന്നത്. അതിവേഗം പുരോഗമിക്കുന്ന സാങ്കേതിക ലോകത്ത് വിജയിക്കാൻ ആവശ്യമായ അറിവും നൈപുണ്യവും കൊണ്ട് പഠിതാക്കളെ സജ്ജരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

SWAYAM Portal free AI courses

പൈത്തൺ ഉപയോഗിച്ചുള്ള മെഷീൻ ലേർണിങ് (AI/ML using Python), ക്രിക്കറ്റ് അനലിറ്റിക്‌സ് വിത്ത് എഐ (AI/ML using Python) എന്നീ കോഴ്സുകൾക്ക് പുറമേ ശാസ്ത്ര വിദ്യാർത്ഥികൾക്കായി, ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും എഐ കോഴ്സുകളുണ്ട് (AI in Physics, AI in Chemistry). കൊമേഴ്‌സ്, മാനേജ്‌മെന്റ് വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് അക്കൗണ്ടിങ് എഐ (AI in Accounting) കോഴ്സും SWAYAM പോർട്ടൽ വഴി ലഭ്യമാക്കും. വിവിധ വിഷയങ്ങളിലുള്ള ബിരുദ വിദ്യാർത്ഥികൾക്ക് എഐയിൽ പരിചയം നേടാനും തൊഴിൽ സാധ്യത മെച്ചപ്പെടുത്താനും സൗജന്യ കോഴ്‌സുകൾ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് https://swayam-plus.swayam2.ac.in/ai-for-all-courses സന്ദർശിക്കുക.

The Ministry of Education offers 5 free AI courses on the SWAYAM portal. Enhance your skills in AI, machine learning, and more. Enroll now and boost your career.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version