ഡിഫൻഡറിന്റെ (Defender) കോംപാക്റ്റ് പതിപ്പുമായി ലാൻഡ് റോവർ (Land Rover). 2027ഓടെ ബേബി ഡിഫഡൻഡർ എസ്യുവി ശ്രേണി ഇലക്ട്രിക് 4×4 മോഡൽ വിപണിയിലെത്തിക്കാനാണ് നീക്കം. ഡിഫൻഡർ സ്പോർട് (Defender Sport) അല്ലെങ്കിൽ ഡിഫൻഡർ 80 (Defender 80) എന്ന പേരിലാകും ഇലക്ട്രിക് എസ്യുവി വിപണിയിലെത്തുക.
ലാൻഡ് റോവറിന്റെ ഇലക്ട്രിക് വാഹന ശ്രേണി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗം കൂടിയായാണ് ഈ കോംപാക്റ്റ് ഇലക്ട്രിക് 4×4 എത്തുക. ഏകദേശം 4.6 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനമാണിത്. സ്റ്റാൻഡേർഡ് ഡിഫെൻഡറിനേക്കാൾ ചെറുതാണെങ്കിലും, ശക്തമായ റോഡ് സാന്നിദ്ധ്യമാണ് വാഹനത്തിനുണ്ടാകുക എന്നാണ് വിലയിരുത്തൽ. ബോക്സി-ബോൾഡ് അനുപാതങ്ങളോട് കൂടിയാണ് ഡിസൈൻ.

ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രമായി വികസിപ്പിച്ചെടുത്ത പുതിയ ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് ബേബി ഡിഫൻഡർ നിർമ്മിക്കുന്നത്. റേഞ്ച് റോവർ ഇവോക്ക് , വെലാർ, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് തുടങ്ങിയവയുടെ നെക്സറ്റ് ജെൻ മോഡലുകൾക്കും ഈ നൂതന പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുക
Land Rover is set to launch a compact electric 4×4, the ‘Baby Defender,’ by 2027, as part of its expanding electric vehicle lineup.