ഡിഫൻഡറിന്റെ (Defender) കോംപാക്റ്റ് പതിപ്പുമായി ലാൻഡ് റോവർ (Land Rover). 2027ഓടെ ബേബി ഡിഫഡൻഡർ എസ്‌യുവി ശ്രേണി ഇലക്ട്രിക് 4×4 മോഡൽ വിപണിയിലെത്തിക്കാനാണ് നീക്കം. ഡിഫൻഡർ സ്‌പോർട് (Defender Sport) അല്ലെങ്കിൽ ഡിഫൻഡർ 80 (Defender 80) എന്ന പേരിലാകും ഇലക്ട്രിക് എസ്‌യുവി വിപണിയിലെത്തുക.

ലാൻഡ് റോവറിന്റെ ഇലക്ട്രിക് വാഹന ശ്രേണി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗം കൂടിയായാണ് ഈ കോം‌പാക്റ്റ് ഇലക്ട്രിക് 4×4 എത്തുക. ഏകദേശം 4.6 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനമാണിത്. സ്റ്റാൻഡേർഡ് ഡിഫെൻഡറിനേക്കാൾ ചെറുതാണെങ്കിലും, ശക്തമായ റോഡ് സാന്നിദ്ധ്യമാണ് വാഹനത്തിനുണ്ടാകുക എന്നാണ് വിലയിരുത്തൽ. ബോക്സി-ബോൾഡ് അനുപാതങ്ങളോട് കൂടിയാണ് ഡിസൈൻ.

ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രമായി വികസിപ്പിച്ചെടുത്ത പുതിയ ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്‌ഫോമിലാണ് ബേബി ഡിഫൻഡർ നിർമ്മിക്കുന്നത്. റേഞ്ച് റോവർ ഇവോക്ക് , വെലാർ, ലാൻഡ് റോവർ ഡിസ്‍കവറി സ്‌പോർട്ട് തുടങ്ങിയവയുടെ നെക്സറ്റ് ജെൻ മോഡലുകൾക്കും ഈ നൂതന പ്ലാറ്റ്‌ഫോം ആണ് ഉപയോഗിക്കുക

Land Rover is set to launch a compact electric 4×4, the ‘Baby Defender,’ by 2027, as part of its expanding electric vehicle lineup.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version