ഇന്ത്യയുടെ വൻമതിൽ എന്നു കേൾക്കുമ്പോഴേ ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ഓടിയെത്തുന്ന പേരാണ് സാക്ഷാൽ രാഹുൽ ദ്രാവിഡിന്റേത് (Rahul Dravid). ടെസ്റ്റ് ക്രിക്കറ്റിലെ പ്രതിരോധത്തിലൂന്നിയുള്ള ടെക്നിക്കുകളിലൂടെയാണ് ദ്രാവിഡിന് ആ പേര് വന്നുചേർന്നത്. ദ്രാവിഡിനു ശേഷം ആരെന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ചേത്വേശർ പൂജാര (Chetwshwar Pujara). അടിമുടി ടെസ്റ്റ് ബാറ്ററായിരുന്ന പൂജാര അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയുടെ ‘രണ്ടാം വൻമതിൽ’ എന്നറിയപ്പെട്ടിരുന്ന താരം സമൂഹമാധ്യമങ്ങളിലൂടെയാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതോടെ പൂജാരയുടെ ആസ്തി സംബന്ധിച്ച വിവരങ്ങളും വാർത്തകളിൽ നിറയുകയാണ്. സീ ന്യൂസ് റിപ്പോർട്ട് പ്രകാരം 27 കോടി രൂപയോളമാണ് ചേത്വേശർ പൂജാരയുടെ ആകെ ആസ്തി. ക്രിക്കറ്റ് വരുമാനത്തിനു പുറമേ ബ്രാൻഡ് എൻഡോർസ്മെന്റുകൾ, നിക്ഷേപങ്ങൾ എന്നിവയാണ് പൂജാരയുടെ ആസ്തി വർധിപ്പിച്ചത്. ടെസ്റ്റിനു മുൻതൂക്കം നൽകിയെങ്കിലും ഐപിഎല്ലിലും താരം കഴിവു തെളിയിച്ചിട്ടുണ്ട്. ആർസിബി, ചെന്നൈ സൂപ്പർ കിങ്സ്, കെകെആർ തുടങ്ങിയ വമ്പൻ ടീമുകൾക്കായാണ് അദ്ദേഹം ഐപിഎല്ലിൽ പാഡണിഞ്ഞത്. ഈ ഐപിഎൽ കരിയറും താരത്തിന്റെ സമ്പാദ്യം ഉയർത്തി
After his retirement, Cheteshwar Pujara’s net worth is a hot topic. Discover his income from cricket, IPL, and brand endorsements.