ആഢംബരത്തിന്റെ മറ്റൊരു പേരായാണ് റോൾസ് റോയ്സ് (Rolls Royce) കാറുകൾ വിശേഷിപ്പിക്കപ്പെടാറുള്ളത്. ആഢംബരത്തിന് അനുസരിച്ച് വമ്പൻ വിലയുമാണ് റോൾസിന് നൽകേണ്ടത്. ഒരു ശരാശരി ഇന്ത്യക്കാരൻ ആയുഷ്കാലം മുഴുവൻ മരിച്ചു പണിയെടുത്താലും റോൾസ് റോയ്സ് വാങ്ങിക്കാൻ സാധിച്ചുകൊള്ളണം എന്നില്ല. എന്നാൽ ഒറ്റ ദിവസം മൂന്ന് റോൾസ് റോയ്സ് വാങ്ങിയ ഒരാളെക്കുറിച്ച് ആലോചിച്ചു നോക്കൂ. ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങളല്ല, 27 കോടി രൂപ ആകെ വില വരുന്ന മൂന്ന് റോൾസ് റോയ്സുകളാണ് സഞ്ജയ് ഗൊദാവത് (Sanjay Ghodawat) എന്ന വ്യവസായി ഒറ്റ ദിവസം സ്വന്തമാക്കിയത്.

ഒറ്റ ദിവസം മൂന്ന് Rolls Royce കാറുകൾ വാങ്ങി വ്യവസായി, Business magnate buys 3 Rolls-Royce in a day

റോൾസ് റോയ്സിന്റെ കള്ളിനൻ സീരീസ് II (Cullinan Series II), ഗോസ്റ്റ് സീരീസ് II (Ghost Series II), ഇലക്ട്രിക് മോഡലായ സ്പെക്ടർ ഇവി (Spectre EV) എന്നിവയാണ് സഞ്ജയ് ഒരുമിച്ച് സ്വന്തമാക്കിയത്. ഇവ ഓരോന്നിനും പത്ത് കോടി രൂപയോ അതിലധികമോ വിലയുണ്ട്. മൂന്ന് വാഹനങ്ങൾ സ്വന്തമാക്കാൻ അദ്ദേഹം 27 കോടി രൂപയിലധികം ചിലവഴിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എനെർജി, ഏവിയേഷൻ, കൺസ്യൂമർ ഗുഡ്സ്, ഫുഡ് പ്രോസസിങ്, എജ്യുക്കേഷൻ രംഗത്തെ വമ്പൻമാരായ സഞ്ജയ് ഗൊദാവത് ഗ്രൂപ്പ് (Sanjay Ghodawat Group-SGG) ചെയർമാനാണ് സഞ്ജയ്.

Indian business magnate Sanjay Ghodawat, chairman of SGG, has bought three luxury Rolls-Royce cars in a single day, spending over ₹27 crore.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version