വന്ദേഭാരത് ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരവുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് അതാത് ബോർഡിങ് സ്റ്റേഷനിൽ നിന്നു ട്രെയിൻ പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാനാണ് അവസരം. സതേൺ റെയിൽവേ സോണിനു കീഴിൽ സർവീസ് നടത്തുന്ന എട്ട് വന്ദേഭാരത് ട്രെയിനുകളിലാണ് ഈ സേവനം.

20631 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ, 20632 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ, 20627 ചെന്നൈ എഗ്മോർ – നാഗർകോവിൽ, 20628 നാഗർകോവിൽ – ചെന്നൈ എഗ്മോർ, 20642 കോയമ്പത്തൂർ – ബെംഗളൂരു കന്റോൺമെന്റ്, 20646 മംഗലാപുരം സെൻട്രൽ – മഡ്ഗാവ്, 20671 മധുര – ബെംഗളൂരു കന്റോൺമെന്റ്, 20677 ഡോ എംജിആർ ചെന്നൈ സെൻട്രൽ – വിജയവാഡ എന്നീ ട്രെയിനുകളിലാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുള്ളത്.

പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) അപ്ഗ്രേഡ് ചെയ്യപ്പെട്ടതോടെയാണ് ഈ മാറ്റം. ട്രെയിൻ യാത്ര തുടങ്ങിയാലും ഒഴിവായി കിടക്കുന്ന സീറ്റുകൾ കാണാൻ കഴിയും. യാത്രക്കാർക്കു കയറാൻ ഉദ്ദേശിക്കുന്ന റെയിൽവേ സ്റ്റേഷനിൽ നിന്നു ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രെയിൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നതിന് 15 മിനിറ്റ് മുൻപാണ് ഇത്തരത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഇതിന്റെ ഘട്ടങ്ങൾ നോക്കാം:
1. ഐആർസിടിസി വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുക (www.irctc.co.in അല്ലെങ്കിൽ IRCTC റെയിൽ കണക്റ്റ് മൊബൈൽ ആപ്പ്).
2. ലോഗിൻ ചെയ്യുക അല്ലെങ്കിൽ സൈൻ അപ്പ് ചെയ്യുക
3. യാത്രാ വിശദാംശങ്ങൾ നൽകുക – ബോർഡിംഗ്, ഡെസ്റ്റിനേഷൻ സ്റ്റേഷനുകൾ, യാത്രാ തീയതി എന്നിവ തിരഞ്ഞെടുക്കുക, വന്ദേ ഭാരത് ട്രെയിൻ തിരഞ്ഞെടുക്കുക.
4. സീറ്റ് ലഭ്യത പരിശോധിക്കുക – സിസ്റ്റം തത്സമയ ഒഴിവുള്ള സീറ്റുകൾ കാണിക്കും.
5. ക്ലാസും ബോർഡിംഗ് പോയിന്റും തിരഞ്ഞെടുക്കുക – എക്സിക്യൂട്ടീവ് ക്ലാസ് അല്ലെങ്കിൽ ചെയർ കാർ എന്നിവയിൽ നിന്ന് ബോർഡിംഗ് സ്റ്റേഷൻ തിരഞ്ഞെടുക്കുക.
6. പണമടച്ച് സ്ഥിരീകരിക്കുക – ഡിജിറ്റൽ രീതികൾ ഉപയോഗിച്ച് പേയ്‌മെന്റ് പൂർത്തിയാക്കി SMS, ഇമെയിൽ വഴി തൽക്ഷണം ഇ-ടിക്കറ്റ് ലഭിക്കും.

Now you can book Vande Bharat train tickets just 15 minutes before the departure. Check availability on IRCTC app or website.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version