മാലിന്യസംസ്കരണത്തിൽ പുത്തൻ ചുവടുവെയ്പ്പുമായി ചങ്ങനാശേരി നഗരസഭ. ജൈവ മാലിന്യങ്ങളുടെ സംസ്കരണത്തിന് അത്യാധുനിക സിഎൻജി (Compressed Natural Gas-CNG) പ്ലാന്റ് നിർമിക്കാനുള്ള നഗരസഭയുടെ പദ്ധതിക്ക് കഴിഞ്ഞ മാസമാണ് ലോക ബാങ്ക് അംഗീകാരം ലഭിച്ചത്. കേരളത്തിൽ ആദ്യമായാണ് മാലിന്യസംസ്കരണത്തിന് ഒരു നഗരസഭ സിഎൻജി പ്ലാന്റ് നിർമിക്കുന്നത്.  

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട് (KSWMP) സമർപ്പിച്ച 23 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ലോകബാങ്ക് അംഗീകരിച്ചത്. സംസ്ഥാന സർക്കാർ, ലോക ബാങ്ക്, കെഎസ്ഡബ്ല്യുഎംപി എന്നിവയുടെ സഹകരണത്തോടെയാണ് നഗരസഭ പദ്ധതി പൂർത്തിയാക്കുക. നഗരസഭാ പരിധിയിലെ വീടുകൾ, ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജൈവ മാലിന്യമാണ് സിഎൻജി പ്ലാന്റിലേക്ക് ശേഖരിക്കുക. ഇതിനായി പ്രത്യേകം തയാറാക്കിയ വാഹനങ്ങൾ ഉപയോഗിച്ച് ഓരോ ദിവസത്തേയും മാലിന്യം സംസ്കരിച്ച് മാറ്റും.  

പ്ലാന്റിൽ നിന്നും ഉൽപാദിപ്പിക്കുന്ന സിഎൻജി വാഹനങ്ങൾക്കുള്ള ഇന്ധനമാക്കി മാറ്റാനാണ് പദ്ധതി. കിലോയ്ക്ക് 65 രൂപ നിരക്കിൽ സിഎൻജി വിതരണം ചെയ്യാമെന്നും ഇത്തരത്തിൽ പ്രതിവർഷം അഞ്ച് കോടി രൂപയോളം വരുമാനം ലഭിക്കുമെന്നുമാണ് കണക്കുകൂട്ടൽ. മാലിന്യത്തിൽ നിന്നും ഉൽ‌പാദിപ്പിക്കുന്ന വളം വിൽപന വഴിയും അധിക വരുമാനം നേടാനാകും. മാലിന്യ ശേഖരണം, പ്ലാന്റ് പ്രവർത്തനങ്ങൾ എന്നിവയിലൂടെ തൊഴിൽ സാധ്യതയും തുറക്കും

The Changanassery municipality in Kerala will build the state’s first-ever Bio-CNG plant for waste management, with World Bank approval for the ₹23 crore project.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version