2030ലെ കോമൺവെൽത്ത് ഗെയിംസിനു (CWG) ബിഡ് സമർപ്പിക്കാനുള്ള യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെ നിർദേശത്തിനു കേന്ദ്ര അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് ബിഡ് സമർപ്പണത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ലോകോത്തര സ്റ്റേഡിയങ്ങൾ, അത്യാധുനിക പരിശീലന സൗകര്യങ്ങൾ, ആവേശകരമായ കായിക സംസ്കാരം എന്നിവ മുൻനിർത്തി ഗുജറാത്തിലെ അഹമ്മദാബാദിനെയാണ് അനുയോജ്യമായ വേദിയായി നാമകരണം ചെയ്തിരിക്കുന്നത്.

ബിഡ് അംഗീകരിക്കപ്പെട്ടാൽ, ഗുജറാത്ത് സർക്കാരിന് ആവശ്യമായ ധനസഹായം നൽകാനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, വകുപ്പുകൾ, പ്രാദേശിക അതോറിറ്റികൾ എന്നിവയുമായുള്ള ഹോസ്പിറ്റാലിറ്റി സഹകരണ കരാർ (HCA) ഒപ്പിടാനും തീരുമാനമായി. 72 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ അഹമ്മദാബാദ് നരേന്ദ്ര മോഡി സ്റ്റേഡിയം 2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനു വിജയകരമായി ആതിഥേയത്വം വഹിച്ച് ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്.
The Union Cabinet has approved India’s bid to host the 2030 Commonwealth Games in Ahmedabad, citing its world-class stadiums and sports culture.