രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളം രണ്ടില്‍ നിന്ന് മൂന്നാം സ്ഥാനത്തേക്ക് കൂപ്പ്കുത്തി . 2024-25 സാമ്പത്തിക കാലത്ത് കേരളത്തില്‍നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി 829.42 മില്യണ്‍ യുഎസ് ഡോളറിന്റേതാണ്. രാജ്യത്തെ തുറമുഖങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ കൊച്ചി തുറമുഖം മൂന്നാം സ്ഥാനത്തുണ്ട്. കേരളം മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുന്നറിയിപ്പ് നൽകി സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി .

 Kerala seafood exports decline

2024-25 സാമ്പത്തിക വർഷത്തില്‍  കേരളത്തിന് ലഭിച്ചത്   829.42 മില്യണ്‍ യുഎസ് ഡോളറിന്റേ  (7133 കോടി ) കയറ്റുമതി മാത്രമായിരുന്നു. അതേസമയം  2023-24 വർഷം കേരളത്തില്‍നിന്നുള്ള കയറ്റുമതി 882 മില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു (7585 കോടി).

ട്രോളിംഗ് നിരോധനവും, മത്സ്യബന്ധനത്തിലുണ്ടായ ഇടിവുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കേരളത്തിന് ദോഷം ചെയ്തു.
മഴ കനക്കുന്നത് ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലവും മറ്റും മത്സ്യബന്ധനത്തിന് വിലക്ക് വരുന്നത് കേരളത്തില്‍ പിടിക്കുന്ന മീനിന്റെ അളവ് കുറയ്ക്കുന്നുണ്ട്. ചെറിയ മത്സ്യങ്ങള്‍ പിടിച്ച്‌ ഫിഷ്മീല്‍ ഫാക്ടറികളിലേക്ക് നല്‍കുന്നതും ലഭ്യതക്കുറവിന് കാരണമാകുന്നു എന്നാണ് വിലയിരുത്തൽ

 കഴിഞ്ഞ സാമ്പത്തികവർഷത്തെ സമുദ്രോത്പന്ന കയറ്റുമതി കണക്കുകളനുസരിച്ച്‌ കേരളം ആന്ധ്രപ്രദേശിനും തമിഴ്നാടിനും പിന്നിലാണ്. മൂല്യവർധിത ഉത്പന്നങ്ങളിലുള്‍പ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കിയാലേ കേരളത്തിന് ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനാകൂ.
 മൂല്യവർധിത ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ വിഹിതം ഇപ്പോള്‍ 10.51 ശതമാനമാണ്. ആന്ധ്രപ്രദേശിന്റേത് 49.48 ശതമാനവും തമിഴ്നാടിന്റേത് 18.37 ശതമാനവും മഹാരാഷ്ട്രയുടേത് 17.18 ശതമാനവുമാണ്.

130 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇന്ത്യയില്‍നിന്ന് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്. ഒന്നാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശ് 2024-25 വർഷത്തില്‍ 2,536.77 മില്യണ്‍ യുഎസ് ഡോളറിന്റെ (21,816 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതിയാണ് നടത്തിയത്. സമുദ്രോത്പന്ന കയറ്റുമതിയില്‍ പുതുമുഖമായ തെലങ്കാന കഴിഞ്ഞ സാമ്പത്തിക വർഷം 73.44 മില്യണ്‍ യുഎസ് ഡോളറിന്റെ (631 കോടി) കയറ്റുമതിയാണ് നടത്തിയത്. ഗുജറാത്ത്   702.75 മില്യണ്‍ യുഎസ് ഡോളർ (6043 കോടി), ബംഗാള്‍ – 518.71 മി
ല്യണ്‍ യുഎസ് ഡോളർ (4461 കോടി)

രാജ്യത്തെ തുറമുഖങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ കൊച്ചി തുറമുഖം മൂന്നാം സ്ഥാനത്തുണ്ട്. വിശാഖപട്ടണം (31.52%), നവി മുംബൈയിലെ ജെഎൻപിടി (10.81%), കൊച്ചി (9.70%), ചെന്നൈ (7.75%), കൊല്‍ക്കത്ത (7.49%) എന്നിങ്ങനെയാണ് തുറമുഖങ്ങളില്‍നിന്നുള്ള കയറ്റുമതിയുടെ കണക്ക്.

 കേരളം മൂല്യവർധിത ഉത്പന്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ ഡി.വി. സ്വാമി  ചൂണ്ടിക്കാട്ടി.

Kerala’s seafood exports have fallen to third place, valued at $829.42 million. The state trails Andhra Pradesh and Tamil Nadu in marine product exports.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version