ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL) നിർമിക്കുന്ന തേജസ് എംകെ1എ (Tejas Mk1A) യുദ്ധവിമാനങ്ങൾക്ക് ആവശ്യമായ എഞ്ചിൻ വിതരണത്തിനായി ഇന്ത്യയും അമേരിക്കൻ കമ്പനി ജനറൽ ഇലക്ട്രിക്കും (GE) തമ്മിലുള്ള കരാർ അന്തിമഘട്ടത്തിൽ. കരാർ പ്രകാരം ഏകദേശം 1 ബില്യൺ ഡോളർ വിലയുള്ള 113 യൂണിറ്റ് GE-404 എഞ്ചിനുകളാണ് ഇന്ത്യയ്ക്ക് ലഭ്യമാകുക.

India GE fighter jet engine deal

വ്യോമസേനയ്ക്ക് വേണ്ടി 97 തദ്ദേശീയ തേജസ് എംകെ1എ യുദ്ധവിമാനങ്ങൾ വാങ്ങാൻ തീരുമാനമായതിനു പിന്നാലെയാണ് എഞ്ചിൻ വിതരണ കരാറും നടപ്പിലാക്കാൻ ഒരുങ്ങുന്നത്. പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിൽ നിന്നും ₹62000 കോടി വിലവരുന്ന വിമാനങ്ങൾ വാങ്ങാൻ നേരത്തെ കേന്ദ്രസർക്കാർ വ്യോമസേനയ്ക്ക് അനുമതി നൽകിയിരുന്നു. കരാർ വഴി ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുകയും ആത്മനിർഭർ പ്രതിരോധ ഉൽപദനത്തിന് (Atmanirbhar Defence) പുതിയ വളർച്ച നൽകുകയും ചെയ്യും എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

ഫ്രാൻസിലെ സഫ്രാൻ (Safran) കമ്പനിയുമായി ചേർന്ന് അടുത്ത തലമുറ യുദ്ധവിമാന എഞ്ചിനുകളുടെ സഹവികസനത്തിനായും ഇന്ത്യ കരാറിന് തയ്യാറെടുക്കുന്നുണ്ട്. ഇതിലൂടെ ഭാവിയിൽ തദ്ദേശീയ സാങ്കേതികവിദ്യയിൽ സ്റ്റെൽത്ത് യുദ്ധവിമാന എഞ്ചിനുകൾ വികസിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.

India is nearing a $1 billion deal with GE Aerospace for 113 GE-404 jet engines to power its indigenous Tejas Mk1A fighter fleet, boosting local production.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version