കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും സൈബർ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കേരള സൈബർ സുരക്ഷാ സമ്മിറ്റിന്റെ (KCSS 2025) ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയിൽ 2025 ഒക്ടോബർ 11നാണ് സമ്മിറ്റ്. ഡിജിപിയും, വിജിലൻസ് ആൻഡ് ആന്റി-കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ മനോജ് എബ്രഹാം ഐപിഎസ് ആണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ഇൻഫോടെക്, മൾട്ടി-ക്ലൗഡ്, സൈബർ സുരക്ഷാ രംഗത്തെ വിദഗ്ദ്ധരായ എഫ്9 ഇൻഫോടെക് (F9 Infotech IT Solutions Private Limited), കേരള സർക്കാരുമായും കേരള സ്റ്റാർട്ടപ്പ് മിഷനുമായും (KSUM) സഹകരിച്ചാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.

ചെറുകിട വ്യവസായങ്ങൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് സൗജന്യമായി വിലയിരുത്താനും, ബോധവൽക്കരണ ശിൽപശാലകൾ, സിമുലേഷൻ പരിശീലനങ്ങൾ, വിജ്ഞാന കൈമാറ്റ സെഷനുകൾ എന്നിവ നടത്താനും സമ്മിറ്റ് ലക്ഷ്യമിടുന്നു. ‘കേരള സൈബർ സുരക്ഷാ സമ്മിറ്റ് 2025’ കേരളത്തിന്റെ സൈബർ ഇക്കോസിസ്റ്റത്തെ കൂടുതൽ ശക്തിപ്പെടുത്തി, നവീകരണവും കൂട്ടായ്മയും വഴി കേരളത്തെ ഗ്ലോബൽ സൈബർ സുരക്ഷയിൽ കൂടുതൽ ശക്തമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

സമ്മിറ്റ് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പങ്കെടുക്കും. വ്യവസായ സംഘടനകളായ സിഐഐ (Confederation of Indian Industry), ടൈ-കേരള (TiE Kerala), കെഎംഎ (Kerala Management Association), കൊച്ചി ചേംബർ (The Cochin Chamber of Commerce & Industry) എന്നിവയും സമ്മിറ്റിന്റെ ഭാഗമാകും.

The logo for the Kerala Cyber Security Summit (KCSS 2025) was unveiled. Scheduled for October 11 in Kochi, the summit targets small and medium enterprises.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version