മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യമായ ഗഗൻയാൻ (Gaganyaan) 2027ൽ യാഥാർത്ഥ്യമാകാൻ ഒരുങ്ങുകയാണ്. 2027 ആദ്യ പാദത്തിലാണ് ദൗത്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ദൗത്യവുമായി ബന്ധപ്പെട്ട നിർണായക പരീക്ഷണമായ ഇൻറഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് (Integrated Air Drop Test, IADT-01) എന്നറിയപ്പെടുന്ന പാരച്യൂട്ട് സിസ്റ്റത്തിന്റെ പ്രവർത്തനം കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചു.

ദൗത്യത്തിന് ശേഷം മടങ്ങിയെത്തുന്ന യാത്രികരെ തിരിച്ച് ഭൂമിയിൽ സുരക്ഷിതമായി എത്തിക്കുന്ന പാരച്യൂട്ടുകളുടെ പ്രവർത്തനക്ഷമത വിലയിരുത്തുന്ന പരീക്ഷണമാണ് ഓഗസ്റ്റ് 24ന് നടന്നത്. വ്യോമസേനാ ഹെലികോപ്റ്റർ ഉപയോഗിച്ച് ഗഗൻയാൻ ക്രൂ മൊഡ്യൂളിനെ നാല് കിലോമീറ്റർ ഉയരത്തിൽനിന്ന് താഴേക്ക് കൊണ്ടുവന്നു. പിന്നാലെ പേടകം കടലിൽ വിജയകരമായി ഇറങ്ങി. ഗഗൻയാൻ യാത്രാ പേടകത്തിന്റെ മാതൃകയിലുള്ള 4.5 ടൺ ഭാരമുള്ള മൊഡ്യൂളാണ് പരീക്ഷണത്തിനായി പാരച്യൂട്ട് ഉപയോഗിച്ച് താഴേക്ക് ഇറക്കിയത്. കടലിൽ സുരക്ഷിതമായി ഇറങ്ങിയ പേടകത്തെ നാവിക സേനയുടെ കപ്പൽ ഉപയോഗിച്ചാണ് വീണ്ടെടുത്തത്.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version