രാജ്യത്ത് ബാറ്ററി നിർമാണരംഗത്ത് വമ്പൻ നിക്ഷേപത്തിന് ഹിന്ദുജ ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അശോക് ലെയ്ലാൻഡ് (Ashok Leyland). ഊർജ്ജ സംഭരണ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള ഓട്ടോമോട്ടീവ്, നോൺ-ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകൾക്കായി അടുത്ത തലമുറ ബാറ്ററികളുടെ വികസനത്തിനും നിർമാണത്തിനുമാണ് നിക്ഷേപം. അടുത്ത 7-10 വർഷത്തിനുള്ളിൽ 5000 കോടി രൂപയിലധികമാണ് കമ്പനി ഈ രംഗത്ത് നിക്ഷേപിക്കുക.
പദ്ധതിയുമായി ബന്ധപ്പെട്ട് ചൈന ആസ്ഥാനമായുള്ള ബാറ്ററി ടെക്നോളജി കമ്പനിയായ CALB ഗ്രൂപ്പുമായി അശോക് ലെയ്ലാൻഡ് ദീർഘകാല പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഹിന്ദുജ ഗ്രൂപ്പിലെ ആൾട്ടർനേറ്റീവ് എനർജി ആൻഡ് സസ്റ്റൈനബിലിറ്റി ഇനിഷ്യേറ്റീവ്സ് പ്രസിഡന്റ് ഷോം ഹിന്ദുജയുടെ സാന്നിധ്യത്തിൽ, അശോക് ലെയ്ലാൻഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷേണു അഗർവാളും CALB (HK) കമ്പനി ലിമിറ്റഡ് സിഇഒ ജാക്കി ലിയുവും കരാറുകളിൽ ഒപ്പുവെച്ചു.

ഇന്ത്യയിൽ ബാറ്ററി നിർമാണം പ്രാദേശികവൽക്കരിക്കുന്നതിൽ കമ്പനി നിക്ഷേപം നടത്തും. ഇത് അശോക് ലെയ്ലാൻഡിന്റെയും സ്വിച്ച് മൊബിലിറ്റിയുടെയും ഇലക്ട്രിക് വാഹന പോർട്ട്ഫോളിയോയുടെ ആവശ്യകതകൾ നിറവേറ്റുകയും മറ്റ് ഓട്ടോമോട്ടീവ് കമ്പനികൾക്കും ഊർജ്ജ സംഭരണ മേഖലയ്ക്കും വിതരണം ചെയ്യുകയും ചെയ്യും. സർക്കാരിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഇന്ത്യയിലെ സുസ്ഥിര മൊബിലിറ്റിയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അശോക് ലെയ്ലാൻഡ് പ്രതിജ്ഞാബദ്ധമാണെന്ന് ചെയർമാൻ ധീരജ് ഹിന്ദുജ പറഞ്ഞു.
Discover the Aurus Senat, the luxury armored car that Russian President Putin and PM Modi traveled in. Learn why it’s called the “fortress on wheels.”