ഉത്തർപ്രദേശിലെ വാരാണസയിലേക്ക് പുതിയ വന്ദേ ഭാരത് (Vande Bharat) ട്രെയിനുമായി ഇന്ത്യൻ റെയിൽവേ. കഴിഞ്ഞ വർഷം മിനി വന്ദേഭാരത് സർവീസുകൾ ആരംഭിച്ചതിനു പിന്നാലെയാണ് ഇപ്പോൾ പുണ്യനഗരമായ വാരാണസിയിലേക്ക് റെയിൽവേ പുതിയ വന്ദേ ഭാരത് സേവനം കൊണ്ടുവന്നിരിക്കുന്നത്.
നിലവിലെ മീററ്റ്-ലഖ്നൗ റൂട്ടാണ് റെയിൽവേ വാരാണസിയിലേക്ക് നീട്ടിയിരിക്കുന്നത്. 783 കിലോമീറ്ററാണ് മീററ്റിൽ നിന്നാരംഭിക്കുന്ന റൂട്ടിന്റെ ആകെ ദൈർഘ്യം. 11 മണിക്കൂർ 50 മിനിറ്റാണ് ഈ ദൂരം ഓടിയെത്താൻ പുതിയ വന്ദേഭാരതിന് വേണ്ട യാത്രാസമയം. ഹാപൂർ, മൊറാദാബാദ്, ബറേലി, ലഖ്‌നൗ എൻആർ, അയോധ്യ എന്നിങ്ങനെയാണ് വാരാണസിയിൽ എത്തുന്നതിനു മുൻപുള്ള ട്രെയിൻ സ്റ്റോപ്പുകൾ.