ഇന്ത്യയിലെ ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനികൾ ഏപ്രിൽ-ജൂൺ പാദത്തിൽ ഏകദേശം 53000 കോടി രൂപയുടെ വസ്തു വിറ്റഴിച്ചതായി റിപ്പോർട്ട്. ഇവയിൽ പ്രസ്റ്റീജ് എസ്റ്റേറ്റ്സ് (Prestige Estates) ഏറ്റവും കൂടുതൽ വിൽപന ബുക്കിംഗ് നേടിയതായി റെഗുലേറ്ററി ഫയലിംഗുകളിൽ നിന്ന് സമാഹരിച്ച ഡാറ്റ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരു ആസ്ഥാനമായുള്ള പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ ₹ 12126.4 കോടി പ്രീ-സെയിൽസുമായി മുൻനിര ലിസ്റ്റഡ് കമ്പനിയായി. 11425 കോടി രൂപ പ്രീസയിൽസുമായി ഡിഎൽഎഫ് (DLF Ltd) ആണ് രണ്ടാമതുള്ളത്. മുംബൈ ആസ്ഥാനമായുള്ള ഗോദ്‌റെജ് പ്രോപ്പർട്ടീസ് (Godrej Properties) ജൂൺ പാദത്തിൽ 7082 കോടി രൂപയുടെ വിൽപന ബുക്കിംഗുകൾ നേടിയപ്പോൾ, ലോധ ഡെവലപ്പേഴ്‌സ് (Lodha Developers) 4450 കോടി രൂപയുടെ പ്രോപ്പർട്ടികളാണ് വിൽപന നടത്തിയത്.

Listed real estate firms in India report over ₹53,000 crore in sales for the April-June quarter, led by Prestige Estates and DLF.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version