സ്വർണവില റോക്കറ്റ് പോലെ ഉയരുന്ന കാലത്ത് ബജറ്റിൽ ഇണങ്ങുന്ന സ്വർണാഭരണം അണിയാനുള്ള വഴ‍ിയാണ് 18 കാരറ്റ് സ്വർണം. സ്വർണവിപണിയിൽ മിനിമലിസം താരമാകുന്ന സമയത്ത് ഇറ്റാലിയൻ-ടർക്കിഷ് ശൈലികളിൽ നിർമിച്ച ലോകോത്തര ഡിസൈനിലുള്ള ഗോൾഡ്-സിൽവർ-ഡയമണ്ട് ആഭരണങ്ങൾ കൊണ്ട് ശ്രദ്ധേയമായ ബ്രാൻഡാണ് എജിഎൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ് (AGN Gold & Diamonds). എല്ലാ പ്രായക്കാരേയും ഒരുപോലെ ആകർഷിക്കുന്ന എജിഎൻ ആഭരണങ്ങൾ ട്രെൻഡ് സെറ്റർ തീർക്കുകയാണ്.

18 കാരറ്റ് സ്വർണ്ണം എന്നുവെച്ചാൽ 75 ശതമാനം സ്വർണവും ബാക്കി മറ്റ് ലോഹവുമാണ്. ഇത് 18 കാരറ്റ് സ്വ‌ർണത്തെ കരുത്തുള്ളതാക്കുന്നതായി എജിഎൻ ഓപ്പറേഷൻസ് വിഭാഗം മേധാവി ജോസഫ് ജോണി മാളിയേക്കൽ (Joseph Johny Maliakal) പറയുന്നു. സാധാരണക്കാരുടെ ബജറ്റിൽ നിൽക്കുന്ന ഉറപ്പുള്ള സ്വർണാഭരണങ്ങൾ നിർമിക്കുകയാണ് എജിഎന്നിന്റെ ലക്ഷ്യം. ലൈറ്റ് വെയ്റ്റ് എന്നത് 18 കാരറ്റിനൊപ്പം വെള്ളിയിലും ഡയമണ്ടിലും എജിഎൻ പിന്തുടരുന്നു. ഇതിനു പുറമേ റോസ് പ്ലെയിറ്റഡ് സിൽവർ ആഭരണങ്ങളാണ് ബ്രാൻഡിന്റെ മറ്റൊരു സവിശേഷതയെന്ന് ജോസഫ് ജോണി പറയുന്നു. ഒരു വർഷത്തെ പ്ലേറ്റിങ് വാറന്റിയോടു കൂടിയാണ് ഈ ആഭരണങ്ങൾ എജിഎൻ നൽകുന്നത്.  

ഓഫീസിൽ പോകുമ്പോഴും, കോളേജിൽ പോകുമ്പോഴും അതുപോലെ ആഘോഷങ്ങൾക്കും ഒത്തുകൂടലുകൾക്കും പോകേണ്ടിവരുമ്പോൾ ഒരേ ഓർണമെൻസ് ഉപയോഗിച്ചാൽ അത് മടുപ്പ് തന്നെയാണ്. ദിവസവും ഉള്ള ഉപയോഗങ്ങൾക്ക് പല വെറൈറ്റികളിൽ, പല ഡിസൈനുകളിൽ ഹാൻഡി ആയ, ലൈറ്റ് വെയ്റ്റായ ആഭരണങ്ങൾ വേണ്ടകാലമാണിതെന്ന് ഉപഭോക്തക്കളും പറയുന്നു. അവിടെ, സാധാരണക്കാരുടെ ബജറ്റിൽ നിൽക്കുന്ന ഉറപ്പുള്ള സ്വർണ്ണാഭരങ്ങൾ അവതരിപ്പിച്ചിടത്താണ് എജിഎൻ ഗോൾഡ് ആന്റ് ഡയമണ്ട്സ് എല്ലാ പ്രായത്തിലുളള ഉപഭോക്താക്കളുടേയും പ്രിയപ്പെട്ട ആഭരണശാലയായത്. അങ്ങനെ ഡിസൈനുകൾ കൊണ്ട് വിസ്മയിപ്പിക്കുന്ന, 18 ക്യാരറ്റ് ആഭരങ്ങളുടെ തലസ്ഥാനമായി തൂശൂർ പുത്തൻ പള്ളിയിലുള്ള എജിഎൻ ഗോൾഡ് ആന്റ് ഡയമണ്ട്സ് മാറിയിരിക്കുകയാണ്.

പുതിയ തലമുറയുടെ കൂടി മാറ്റങ്ങൾക്ക് അനുസൃതമായി നിർമിക്കുന്ന ആഭരണങ്ങളാണ് എജിഎന്നിന്റെ വിജയത്തിനു പിന്നിലെന്ന് എജിഎൻ റീട്ടെയിൽ കൺസൾട്ടന്റും റീട്ടെയിൽ ഗാരേജ് സ്ഥാപകനുമായ പോൾ വാലത്ത് (Paul Valeth) ചൂണ്ടിക്കാട്ടുന്നു. കളക്ഷൻസ് എന്നതിനപ്പുറം എജിഎൻ ഷോക്കേസ് ചെയ്യുന്നത് സെലക്ഷൻസ് ആണ്. ഇന്നത്തെ കാലത്തെ ഉപഭോക്താക്കൾക്ക് ആവശ്യമായത് ബ്രാൻഡ് തിരിച്ചറിയുന്നു. ആ തിരിച്ചറിവിൽ നിന്നും, പുതിയ കാലത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചുള്ള ഷോപ്പിങ് അനുഭവം സൃഷ്ടിക്കുന്നതാണ് എജിഎന്നിന്റെ സവിശേഷതയെന്നും പോൾ പറഞ്ഞു.

അമേരിക്കയിൽ ഉൾപ്പെടെയുള്ള ലോകോത്തര ഡിസൈനിംഗ് രംഗത്ത് പേരെടുത്ത ഡിസൈനറുടെ സഹായത്തോടെ എജിഎൻ സ്വന്തം ഡിസൈൻ കളക്ഷൻസ് കൂടി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മിനിമൽ ആയതും, യുവാക്കളുടെ ഇഷ്ടങ്ങൾക്ക് ഇണങ്ങുന്നതും, ബ്രൈഡൽ സങ്കൽപ്പങ്ങളെ തൃപ്തിപ്പെടുത്തുന്നതുമായ ആഭരണങ്ങളാണ് എജിഎൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ പ്രത്യേകത. സോഷ്യൽ മീഡിയകളിലെ ചിത്രങ്ങളും ഉപഭോക്താക്കളുടെ റിവ്യൂകളും കണ്ട് കേരളത്തിലെ വിവിധ ഇടങ്ങളി‍ൽ ആവശ്യക്കാരേറുന്നു.  അതുകൊണ്ട്തന്നെ സംസ്ഥാനത്ത് കൂടുതൽ മൈക്രോ ഔട്ട് ലൈറ്റുകൾ തുറക്കാൻ പദ്ധതിയിടുകയാണ് എജിഎൻ ഗോൾഡ് ആന്റ് ഡമണ്ട്സ്.

ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾക്കുള്ള സ്വീകാര്യതയുടെ ഏറ്റവും വലിയ തെളിവാണ് എജിഎന്നിന്റെ വിജയമെന്ന് എജിഎൻ ബ്രാൻഡ് കമ്യൂണിക്കേഷൻ കൺസൾട്ടന്റും കൺവോയ് ബ്രാൻഡ്കോം സ്ഥാപകനുമായ ലുഖ്മാൻ പാമ്പ്ര (Lukhman Pambra) വ്യക്തമാക്കുന്നു. തൃശൂരിലെ ജ്വല്ലറി രംഗത്തെ അതികായർക്കിടയിൽ എജിഎൻ ഗോൾഡ് ആന്റ് ‍ഡയമണ്ട്സ് മാർക്കറ്റ് പിടിച്ചതും, ശ്രദ്ധേയമായതും കൃത്യമായ മാർക്കറ്റിംഗും സെഗ്മെന്റേഷനും കൊണ്ടാണെന്നും ലുക്മാൻ പറയുന്നു. 700 സ്ക്വയർഫീറ്റ് വരെയുള്ള നിരവധി മൈക്രോ ഔട്ട്ലെറ്റുകളാണ് ബ്രാൻഡ് കേരളത്തിലെങ്ങും പ്ലാൻ ചെയ്യുന്നത്. ഈ മൈക്രോ ഔട്ട്ലെറ്റുകളിലൂടെ ജ്വല്ലറി രംഗത്തേക്ക് എത്താൻ ആഗ്രഹിക്കുന്ന സംരംഭകർക്ക് പുതിയ സാധ്യതയും എജിഎൻ തുറന്നിടുകയാണ്.

92.5 ഹോൾമാർക്കിൽ ലോകോത്തര ഡിസൈനുകളുടെ സ്വർണാഭരണശാല എന്ന വളർച്ചയാണ് ഇന്ന് എജിഎന്നിന്റേത്. ലൈറ്റ് വെയ്റ്റിൽ മികച്ച ഡിസൈനുകൾ ഒരുക്കി 40000-ത്തിലധികം ഉപഭോക്താക്കളുള്ള ബ്രാൻഡായി ഇന്ന് എജിഎൻ മാറിയിരിക്കുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ ഷോറൂമിൽ നെക്ലേസ്, റിങ്, ഇയർ റിങ്, പെൻഡൻ്റ് എന്നുതുടങ്ങി വിവാഹാവശ്യങ്ങൾക്കു വരേയുള്ള വിപുലമായ ലൈറ്റ് വെയ്റ്റ് ആഭരണ കളക്ഷനാണ് എജിഎന്നിന്റേത്. തൃശൂരിലെ ഷോറൂമിൽ നിന്നും കേരളത്തിൽ മുഴുവൻ ഔട്ട്ലെറ്റുകൾ എന്ന സ്വപ്നത്തിലേക്കാണ് ബ്രാൻഡിന്റെ യാത്ര.

AGN Gold & Diamonds specializes in lightweight, trendy 18-carat gold, silver, and diamond jewellery. Discover their Italian and Turkish designs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version