പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ മിന്നൽ ആക്രമണത്തിനു പിന്തുണ നൽകാൻ 400ലധികം ശാസ്ത്രജ്ഞർ 24 മണിക്കൂറും പ്രവർത്തിച്ചതായി ഐഎസ്ആർഒ (ISRO) ചെയർമാൻ വി. നാരായണൻ പറഞ്ഞു. ഭൂമി നിരീക്ഷണ, ആശയവിനിമയ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ദൗത്യത്തിനു ആവശ്യമായ സഹായം നൽകുന്നതിനായാണ് ശാസ്ത്രജ്ഞർ പ്രവർത്തിച്ചതെന്ന് ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷൻ (AIMA) ദേശീയ കൺവെൻഷനിൽ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

Operation Sindoor scientists

ദേശീയ സുരക്ഷാ ആവശ്യങ്ങൾക്കായി ഐഎസ്ആർഒയുടെ ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള ഉപഗ്രഹ ഡാറ്റ നൽകിയിരുന്നുവെന്നും, എല്ലാ ഉപഗ്രഹങ്ങളും 24×7 കൃത്യമായി പ്രവർത്തിച്ച് ആവശ്യങ്ങൾ നിറവേറ്റിയതായും അദ്ദേഹം പറഞ്ഞു. സായുധ സംഘട്ടനങ്ങളിൽ ബഹിരാകാശ സാങ്കേതികവിദ്യയുടെ നിർണായക പങ്ക് ‘ഓപ്പറേഷൻ സിന്ദൂർ’ വെളിവാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Over 400 ISRO scientists worked 24/7 to support ‘Operation Sindoor’ by providing crucial satellite data for the military’s strategic strikes.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version