7 ബില്യൺ ഡോളറിന്റെ റെയിൽവേ പദ്ധതിക്ക് ധനസഹായം നൽകുന്നതിനായി കൺസോർഷ്യം രൂപീകരിക്കാൻ പാകിസ്താനും ചൈനയും. റെയിൽവേ നവീകരണത്തിനായി ഇരുരാജ്യങ്ങളും ബഹുമുഖ പങ്കാളികളടങ്ങിയ കൺസോർഷ്യം രൂപീകരിക്കുന്നതിനൊപ്പം വിവാദമായ ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (CPEC) സംരംഭത്തിന്റെ രണ്ടാം ഘട്ടത്തിനായുള്ള നാല് വർഷത്തെ കർമ പദ്ധതിക്കും (2025-29) അന്തിമരൂപം നൽകി.

Pakistan China consortium

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ ചൈനാ സന്ദർശന വേളയിലാണ് 1700 കിലോമീറ്റർ ദൈർഘ്യമുള്ള കറാച്ചി-പെഷാവാർ റെയിൽവേ ലൈനിനായി ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (ADB), ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് (AIIB), ചൈനീസ്-പാക് ധനകാര്യ സ്ഥാപനങ്ങളുടെ കൺസോർഷ്യം രൂപീകരിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചത്. പാക് ആസൂത്രണ വികസന മന്ത്രി അഹ്‌സാൻ ഇഖ്ബാൽ ആണ് ഇക്കാര്യം അറിയിച്ചത്.

റെയിൽ പദ്ധതിക്കൊപ്പം കാരക്കോറം ഹൈവേ പദ്ധതിക്കും ചൈന ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒന്നിലധികം ധനകാര്യ സ്ഥാപനങ്ങളുമായുള്ള ചർച്ചകൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Pakistan and China will form a consortium to finance a $7 billion railway project, finalizing a four-year action plan for CPEC’s second phase.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version