ഇന്ത്യ-ചൈന നയതന്ത്ര ബന്ധം ഊഷ്മളമാകുന്നത് ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാരബന്ധവും സ്വാഭാവികമായും മെച്ചപ്പെടുത്തും. ചൈനീസ് വാഹന നിർമാതാക്കൾക്കും ഇത് വലിയ നേട്ടം കൊണ്ടുവരും. ആ നേട്ടം മുതലെടുക്കാൻ ഒരുങ്ങുകയാണ് ചൈനീസ് ഇലക്ട്രിക് വാഹന ഭീമനായ ബിവൈഡി (BYD). ഇന്ത്യയിലേക്ക് പുതിയ ചുവടുവെയ്പ്പിന് ഒരുങ്ങുകയാണ് കമ്പനിയിപ്പോൾ.

ഇന്ത്യയിൽ പുതിയ നീക്കങ്ങളുമായി ബിവൈഡി,BYD Prepares Fresh Push in India as China-India Relations Ease

കഴിഞ്ഞ അഞ്ചു വർഷത്തോളമായി ബിവൈഡി ഇന്ത്യ മാനേജിങ് ഡയറക്ടർ കെറ്റ്സു സാങ് (Ketsu Zhang) ഇന്ത്യയിൽ നിന്നല്ലാതെയായിരുന്നു കമ്പനി പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഇരുരാജ്യങ്ങൾക്കും ഇടയിലെ യാത്രാനിയന്ത്രണങ്ങളിൽ അയവു വന്നതോടു കൂടി അദ്ദേഹം ഇന്ത്യയിലേക്കെത്തും എന്നാണ് റിപ്പോർട്ട്. ഇതിനുപുറമേ സീനിയർ മാനേജർമാർ, എഞ്ചിനീയർമാർ തുടങ്ങിയവർക്കു വേണ്ടിയുള്ള വിസാ നടപടികളിലേക്കും ബിവൈഡി കടന്നുകഴിഞ്ഞു. ഇതോടെ ഇന്ത്യയിലെ ട്രെയിനിങ് പ്രോഗ്രാമുകൾ പുനരാരംഭിക്കാനും മെഷിനറി സർവീസുകൾക്കുമെല്ലാം കമ്പനിക്ക് മികച്ച അവസരമാണ് ഒരുങ്ങുന്നത്.

മഹീന്ദ്ര, ടാറ്റ മുതലായ ഇന്ത്യൻ കമ്പനികളോട് വിലയിൽ പിടിച്ചു നിൽക്കാവുന്ന ഇലക്ട്രിക് വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നതിലും ബിവൈഡിയുടെ ശ്രമങ്ങൾ പുരോഗമിക്കുകയാണ്. 

With India-China ties improving, BYD resumes India focus—top execs including MD Ketsu Zhang to visit; EV production, training, and services set to expand.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version