വ്യോമയാന, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ് മേഖലയെ കേന്ദ്രബിന്ദുവാക്കിയുള്ള ദുബായിലെ പ്രമുഖ നഗര വികസന പദ്ധതിയാണ് ദുബായ് സൗത്ത്. ഇതിന്റെ ഭാഗമായി ദുബായ് സൗത്ത് ബിസിനസ് ഹബ്ബും (DSBH) പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. യുഎഇയിൽ ബിസിനസുകൾ ആരംഭിക്കുകയും വളർത്തുകയും ചെയ്യുന്ന രീതിയെ പുനർനിർമിക്കുകയാണ് ഈ നെക്സ്റ്റ് ജെൻ ഡിജിറ്റൽ ഫസ്റ്റ് ഫ്രീ സോൺ പ്ലാറ്റ്ഫോമിന്റെ ലക്ഷ്യം.

ഫൗണ്ടർ-ഫ്രണ്ട്ലി ഹബ് ആയി ആണ് ഡിഎസ്ബിഎച്ച് നിലകൊള്ളുക. സ്റ്റാർട്ടപ്പുകൾ, സ്മോൾ-മിഡ് കമ്പനികൾ, ആഗോള സ്ഥാപനങ്ങൾ എന്നിവയ്ക്കു വിപണിയിലെത്താനുള്ള ലളിതമായ മാർഗങ്ങൾ ഡിഎസ്ബിഎച്ച് പ്രദാനം ചെയ്യുന്നു. 100 ശതമാനം ഡിജിറ്റൽ സെറ്റപ്പ് സംവിധാനം, ബിസിനസ് ലൈസൻസുകൾ എളുപ്പത്തിൽ ലഭ്യമാക്കുക തുടങ്ങിയ സവിശേഷതകളുമുണ്ട്. കമ്പനികൾക്ക് വളർച്ച വേഗത്തിലാക്കാൻ ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ, നിയമപരമായ വ്യക്തത, ഉപകരണങ്ങൾ എന്നിവ ലഭിക്കുന്ന സമഗ്രമായ എക്കോസിസ്റ്റം ആയാണ് ഡിഎസ്ബിഎച്ച് രൂപകൽപന ചെയ്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾക്ക് https://dubaisouthbh.com/ സന്ദർശിക്കുക.
Dubai South Business Hub is a new digital-first free zone platform designed to help startups, SMEs, and global companies grow their business in the UAE.