ഹോങ്കോങ്ങിൽ നടന്ന ഏഷ്യൻ വെഞ്ച്വർ ഫിലാൺട്രപി നെറ്റ്‌വർക്ക് (AVPN) ഉച്ചകോടിയിൽ ഭാര്യ ഡോ. പ്രീതി അദാനിയുടെ മുഖ്യപ്രഭാഷണത്തിൽ അഭിമാനം രേഖപ്പെടുത്തി അദാനി ഗ്രൂപ്പ് (Adani Group) ചെയർമാൻ ഗൗതം അദാനി. ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ശാക്തീകരിക്കാനുള്ള ഗ്രൂപ്പിന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പ്രവർത്തനമെന്ന് അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അപ്പുറത്തേക്ക് നീങ്ങാനും ഉത്തരവാദിത്തത്തിൽ വേരൂന്നിയ സഹകരണ ദൗത്യമായി മാറാനും എവിപിഎൻ ഉച്ചകോടിയിൽ അദാനി ഫൗണ്ടേഷൻ (Adani Foundation) ചെയർപേഴ്‌സൺ കൂടിയായ ഡോ. പ്രീതി അദാനി ആഹ്വാനം നൽകിയതിനു പിന്നാലെയാണ് ഗൗതം അദാനിയുടെ പ്രതികരണം.

Gautam Adani Praises Priti Adani

“എവിപിഎൻ ഗ്ലോബൽ കോൺഫറൻസ് 2025ൽ പ്രീതി നടത്തിയ മുഖ്യപ്രഭാഷണത്തിൽ അഭിമാനിക്കുന്നു. 1996ൽ തിരിതെളിച്ച ഒറ്റവിളക്കിൽ നിന്ന് പ്രതിവർഷം 9.6 ദശലക്ഷം ജീവിതങ്ങളെ സ്പർശിക്കുന്നതിലേക്കാണ് ഞങ്ങളുടെ യാത്ര. വിശ്വാസത്തിൽ വിതച്ചാൽ, മഴയ്ക്കായി കാത്തിരുന്നാൽ, പ്രത്യാശ വളർത്തിയാൽ, അതിന്റെ ഫലം അനിവാര്യമായും പിന്തുടരും എന്നതിന്റെ തെളിവാണ് ഈ വിജയം. ഒരുമിച്ച്, നമ്മൾ നിർമാണം തുടരുന്നു!” – എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച കുറിപ്പിൽ ഗൗതം അദാനി പറഞ്ഞു.

Adani Group Chairman Gautam Adani expresses pride in his wife Dr. Priti Adani’s philanthropic work, which now touches 9.6 million lives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version