രജിസ്റ്റേർഡ് പോസ്റ്റ് (Registered Post) സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിച്ച് നവീകരിച്ച് തപാൽ വകുപ്പ്. 2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റം, മെയിൽ സേവനം കൂടുതൽ കാര്യക്ഷമമാക്കുകയും ഏകീകൃത ചട്ടക്കൂടിന് കീഴിൽ സമാനമായ സേവനങ്ങൾ ഏകീകരിച്ചുകൊണ്ട് ഉപഭോക്തൃ സൗകര്യം വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇന്ത്യ പോസ്റ്റ് അറിയിച്ചു.

Registered Post merges with Speed Post

പുതിയ സംവിധാനം വഴി ഉപഭോക്താക്കൾക്ക് രജിസ്റ്റേർഡ് പോസ്റ്റിന്റെ സുരക്ഷയും വിശ്വാസ്യതയും, സ്പീഡ് പോസ്റ്റിന്റെ വേഗതയും തത്സമയ ട്രാക്കിംഗ് സൗകര്യവും ഒരുമിച്ച് ആസ്വദിക്കാൻ സാധിക്കും.

ട്രാക്കിംഗ്: രജിസ്റ്റേർഡ് പോസ്റ്റിൽ ലഭിച്ചിരുന്നത് അടിസ്ഥാനപരമായ ട്രാക്കിംഗ് മാത്രമായിരുന്നു. ഇനി മുതൽ സ്പീഡ് പോസ്റ്റ് സംവിധാനത്തിൽ ഉപഭോക്താക്കൾക്ക് തത്സമയ ഓൺലൈൻ ട്രാക്കിംഗ്, എസ്എംഎസ് അപ്ഡേറ്റുകൾ, വേഗത്തിലുള്ള ക്വറി പരിഹാരം തുടങ്ങിയ സേവനങ്ങൾ ലഭിക്കും.

ഡെലിവെറി: രജിസ്റ്റേർഡ് പോസ്റ്റിന്റെ പ്രധാന സവിശേഷതയായിരുന്ന സ്വീകർത്താവിന്റെ ഒപ്പ് ഉൾപ്പെടുന്ന പ്രൂഫ് ഓഫ് ഡെലിവറി (proof of delivery) ഇനി സ്പീഡ് പോസ്റ്റിൽ “ഓപ്ഷണൽ, പണമടച്ചുള്ള ആഡ്-ഓൺ” ആയി മാറും. വിലാസക്കാരന്റെ നിർദിഷ്ട ഡെലിവറി (addressee-specific delivery) ആവശ്യപ്പെട്ടാൽ മാത്രമേ നൽകുകയുള്ളു. അതേസമയം, സ്പീഡ് പോസ്റ്റിന്റെ പ്രത്യേകതയായ വേഗത്തിലുള്ള ഡെലിവറി (സാധാരണയായി 1–3 ദിവസം) തുടരും.

വില/ചാർജുകൾ: രജിസ്റ്റേർഡ് പോസ്റ്റ് താരിഫ് ഒഴിവായി, സ്പീഡ് പോസ്റ്റ് നിരക്കുകൾ (ഭാരം + ദൂരം അനുസരിച്ച്) പ്രകാരമാണ് കണക്കാക്കുക. പ്രൂഫ് ഓഫ് ഡെലിവെറി ആവശ്യപ്പെട്ടാൽ, ഓരോ ആർട്ടിക്കിളിനും 10 രൂപ അധികമായി ഈടാക്കും. മുൻപ് രജിസ്റ്റേർഡ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്ന അക്‌നോളഡ്ജ്മെന്റ് ഡ്യൂ (Acknowledgement Due) പോലുള്ള സൗകര്യങ്ങൾ ഇനി പ്രത്യേകിച്ച് ആവശ്യപ്പെട്ടാൽ മാത്രമേ ലഭ്യമാകൂ.

India Post has merged Registered Post with Speed Post. Learn about the new unified service, including tracking, delivery, and revised charges.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version