2025ൽ രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളർച്ച തുടരുന്നതായി ASK പ്രൈവറ്റ് വെൽത്ത്–ഹുറൂൺ ഇന്ത്യ യൂണികോൺ, ഫ്യൂച്ചർ യൂണികോൺ റിപ്പോർട്ട് (ASK Private Wealth–Hurun India Unicorn & Future Unicorn Report 2025) സൂചിപ്പിക്കുന്നു. ഈ വർഷം 11 സ്റ്റാർട്ടപ്പുകളാണ് യൂണികോൺ ക്ലബ്ബിൽ പ്രവേശിച്ചത്. Navi Technologies, Ai.tech, Rapido, Netradyne, Jumbotail, Darwinbox തുടങ്ങിയവയാണ് പുതുതായി ബില്യൺ ഡോളർ ക്ലബ്ബിലെത്തിയത്. ഇതോടെ രാജ്യത്തെ യൂണികോൺ സ്റ്റാർട്ടപ്പുകളുടെ എണ്ണം 73 ആയി.

ഏകദേശം 8800 കോടി രൂപയോളം (ഒരു ബില്യൺ ഡോളർ) മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനികളെയാണ് യൂണികോൺസ് എന്ന് വിളിക്കുന്നത്. 8.2 ബില്യൺ ഡോളർ മൂല്യമുള്ള Zerodha ആണ് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള യൂണികോൺ. Razorpay, Lenskart, Groww എന്നിവയും മുൻനിരയിലാണ്. 70 ബില്യൺ ഡോളറിന്റെ മൂല്യമുള്ള 26 യൂണികോണുകളുമായി ബെംഗളൂരു നഗരങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഡൽഹി–എൻസിആർ, മുംബൈ എന്നിവയും ഏറ്റവും കൂടുതൽ യൂണികോണുകളുള്ള മറ്റ് നഗരങ്ങൾ. യൂണികോൺ മേഖലയിൽ എണ്ണത്തിലും മൂല്യനിർണയത്തിലും ഫിൻടെക് കമ്പനികളാണ് മുന്നിൽ
According to a new report, 11 Indian startups, including Navi and Rapido, achieved unicorn status in 2025, bringing the total to 73.