കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അതിവേഗ എമിഗ്രേഷന്‍ പരിശോധനാ സംവിധാനം നിലവില്‍ വന്നതോടെ അന്താരാഷ്ട്ര യാത്രികര്‍ക്ക് വെറും 20 നിമിഷങ്ങള്‍ക്കകം പ്രത്യേകം സജ്ജമാക്കിയ ഇ-ഗേറ്റിലൂടെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. ഇതിനായി സജ്ജമാക്കിയ ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പദ്ധതി വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ഓണ്‍ലൈനായി അപേക്ഷ നല്‍കിയ യാത്രക്കാര്‍ക്ക് ഈ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. തുടര്‍ന്ന് വിമാനത്താവളത്തിലെ നാല് ഇ-ഗേറ്റുകളിലൂടെ വേഗത്തില്‍ പുറത്തുകടക്കാം. നേരത്തേ വിമാനത്താവളത്തിലുണ്ടായിരുന്ന 26 എമിഗ്രേഷന്‍ കൗണ്ടറുകള്‍ 54 ആക്കി ഉയര്‍ത്തിയിട്ടുമുണ്ട്.


കരിപ്പൂരിനു പുറമെ തിരുവനന്തപുരത്തും കേരളത്തിന് പുറത്ത് അമൃത്സര്‍, ലക്‌നോ, തിരുച്ചിറപ്പിള്ളി വിമാനത്താവളങ്ങളിലും സജ്ജമായ പുതിയ സംവിധാനം  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു.

നിരന്തരം വിമാനയാത്ര നടത്തുന്നവര്‍ക്കാണ് പദ്ധതി പ്രയോജനപ്പെടുക. ഫാസ്റ്റ് ട്രാക്ക് സംവിധാനം ഉപയോഗപ്പെടുത്താന്‍ യാത്രക്കാര്‍ www.ftittp.mha.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും അപേക്ഷ സമര്‍പ്പിക്കുകയും വേണം. തുടര്‍ന്ന് അടുത്തുള്ള ഫോറിന്‍ റീജനല്‍ രജിസ്ട്രേഷന്‍ ഓഫിസുകളിലോ ഏതെങ്കിലും അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ പ്രത്യേക എമിഗ്രേഷന്‍ കൗണ്ടറുകളിലോ ബയോമെട്രിക് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയാല്‍മതി.

https://ftittp.mha.gov.in എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് FTI-TTP നടപ്പിലാക്കിയിരിക്കുന്നത്. അപേക്ഷകർ അവരുടെ  ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്തുകൊണ്ട് പോർട്ടലിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്ത അപേക്ഷകരുടെ ബയോമെട്രിക്സ് ഫോറിനേഴ്‌സ് റീജിയണൽ റജിസ്ട്രേഷൻ ഓഫീസിലോ   അല്ലെങ്കിൽ വിമാനത്താവത്തിലോ ശേഖരിക്കും. റജിസ്റ്റർ ചെയ്ത യാത്രക്കാർ എയർലൈൻ നൽകുന്ന ബോർഡിംഗ് പാസ് , പാസ്പോര്ട്ട് എന്നിവ ഇ-ഗേറ്റിൽ സ്കാൻ  ചെയ്യണം. ആഗമനം, പുറപ്പെടൽ പോയിന്റുകളിൽ സ്ഥാപിച്ചിട്ടുള്ള ഇ-ഗേറ്റുകളിൽ യാത്രക്കാരന്റെ ബയോമെട്രിക്സ് പരിശോധിച്ചു എല്ലാ നിബന്ധനകളും  പാലിക്കുന്നവയാണെങ്കിൽ യാത്രക്കാരന്എമിഗ്രേഷൻ ക്ലിയറൻസ് നൽകുകയും   ഇ-ഗേറ്റ് വഴി  വിമാനത്തിലേക്കുള്ള ടെര്മിനലിലേക്കുള്ള അനുമതി ലഭിക്കുകയും ചെയ്യും.

ഫാസ്റ്റ് ട്രാക്ക് എമിഗ്രേഷന്‍ സംവിധാനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് www.bio.gov.inindia.ftittp-bio@mha.gov.in എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടാം

Kozhikode International Airport now has an e-gate fast-track immigration system, allowing registered travelers to complete their checks in just 20 seconds.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version