യുഎസ് ആസ്ഥാനമായുള്ള ഡെൽറ്റ എയർലൈൻസിൽ (Delta Airlines) നിന്നും ലീസിനെടുത്ത അഞ്ച് വിമാനങ്ങൾ തിരികെ നൽകാൻ എയർ ഇന്ത്യ (Air India). ഡെൽറ്റയിൽ നിന്നും എടുത്ത അഞ്ച് ബോയിംഗ് 777-200 എൽആർ വിമാനങ്ങൾ 2026 മാർച്ച് മാസത്തോടെ എയർ ഇന്ത്യ തിരികെ നൽകുമെന്ന് ഇക്കണോമിക ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഈ അഞ്ച് വിമാനങ്ങളിൽ രണ്ടെണ്ണം അറ്റകുറ്റപ്പണികൾക്കായി ഇതിനകം സർവീസിൽ നിന്ന് പിൻവലിച്ചിട്ടുണ്ട്.

വൈഡ്-ബോഡി വിമാനങ്ങൾ ഘട്ടം ഘട്ടമായി തിരിച്ചുനൽകുന്നതിനാൽ, വടക്കേ അമേരിക്കയിലേക്കുള്ള വിമാന സർവീസുകളിൽ എയർലൈൻ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ട്. ഇതിനനുസരിച്ച് B777-200LR വിമാനങ്ങളിൽ നിന്ന് B777-300ER വിമാനങ്ങളിലേക്ക് യുഎസ് റൂട്ടുകൾ മാറ്റും.
Air India will return five Boeing 777-200LR planes leased from Delta Airlines by March 2026, which may impact its North American routes.