കാനഡ വിദ്യാർത്ഥി വിസാ നിയമങ്ങൾ അടക്കം കർശനമാക്കിയ സാഹചര്യത്തിൽ, കേരളത്തിൽ നിന്നുൾപ്പെടെയുള്ള നിരവധി ഇന്ത്യൻ വിദ്യാർത്ഥികളും പ്രൊഫഷനലുകളും യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ജർമനി പോലുള്ള രാജ്യങ്ങളോടൊപ്പം, നോർഡിക് മേഖലയിൽ ഫിൻലൻഡും ജനപ്രിയമായി ഉയർന്ന് വരുന്നു. ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്ന റെസിഡൻസ് പെർമിറ്റുകളും, ഉയർന്ന ജീവിത നിലവാരവും സാമൂഹികക്ഷേമ സംവിധാനങ്ങളും ഫിൻലൻഡിനെ കൂടുതൽ ആകർഷകമാക്കുന്നു.
തുടർച്ചയായി ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം എന്ന നേട്ടത്തിലെത്തിയിട്ടുള്ള ഫിൻലൻഡ് സമീപ വർഷങ്ങളിൽ, സവിശേഷ മാധ്യമ ശ്രദ്ധയും പൊതുജന താൽപര്യവും നേടിയിട്ടുണ്ട്. ഫിൻലൻഡ് പിആറിലൂടെ (Finland Permanent Residency) റെസ്ട്രിക്ഷൻസ് ഇല്ലാതെ രാജ്യത്ത് കഴിയാനും ജോലി ചെയ്യാനും സാധിക്കും. ഇതിന് യോഗ്യത നേടുന്നതിനായി 4-5 വർഷം തുടർച്ചയായ താമസ പെർമിറ്റ് (A permit) വേണം. യോഗ്യത നേടിക്കഴിയുന്നതോടെ മുഴുവൻ ആവശ്യകതകളും നിറവേറ്റുന്നുണ്ടെങ്കിൽ, സ്റ്റാറ്റസ് സ്ഥിരമായി അപ്ഗ്രേഡ് ചെയ്യപ്പെടും.
സമയപരിധിയില്ലാതെ ഫിൻലൻഡിൽ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുന്നതോടൊപ്പം പിആറിലൂടെ കുടുംബത്തെ സ്പോൺസർഷിപ്പിന് കീഴിൽ കൊണ്ടുവരാനും സാധിക്കും. ഇതിനുപുറമേ ആരോഗ്യ സംരക്ഷണം, സാമൂഹിക സുരക്ഷ, പൊതുവിദ്യാലയങ്ങൾ, തൊഴിലില്ലായ്മ സഹായം, പെൻഷനുകൾ എന്നിവയിലേക്ക് പൂർണ പ്രവേശനവും ലഭിക്കും. ഭവന ആനുകൂല്യങ്ങൾ, വായ്പകൾ, സാമ്പത്തിക പദ്ധതികൾ എന്നിവയിലേക്കും ഇതിലൂടെ പ്രവേശനം ലഭിക്കും.
എ പെർമിറ്റിൽ കുറഞ്ഞത് നാല് വർഷമെങ്കിലും ഫിൻലാൻഡിൽ താമസിക്കുന്നവർക്കാണ് പിആറിന് അപേക്ഷിക്കാനാകുക (2026 ജനുവരിക്ക് ശേഷം ഇത് 6 വർഷമാക്കും). ഈ കാലയളവിൽ കുറഞ്ഞത് 2 വർഷമെങ്കിലും ഫിൻലൻഡിൽ മുഴുവൻ സമയം ചിലവഴിച്ചിരിക്കണം. ഇതിനിടയിലുള്ള അവധിക്കാല യാത്രകളും വിദേശ യാത്രകളും അടക്കം റിപ്പോർട്ട് ചെയ്തിരിക്കണം.