രാജ്യത്തെ വർധിച്ചുവരുന്ന ജലക്ഷാമത്തിന് പരിഹാരം കാണാൻ കൃഷിയിൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ജല ഉപഭോഗം കുറക്കാനുള്ള ദൗത്യവുമായി രംഗത്തെത്തി ഐ.ഐ.ടി മദ്രാസ്. കുറഞ്ഞ അളവിലുള്ള ജലം ഉപയോഗിച്ച് നെല്ലും കരിമ്പും കൃഷി ചെയ്യുന്നതിനുള്ള പ്രിസിഷൻ അഗ്രികൾച്ചർ രീതികൾ ഐ.ഐ.ടി മദ്രാസ് പര്യവേക്ഷണം ചെയ്യുന്നതായി ഡയറക്ടർ പ്രൊഫ. വി. കാമകോടി വ്യക്തമാക്കി. കൃത്രിമ ബുദ്ധി, സെൻസറുകൾ, നെറ്റ്വർക്ക് സാങ്കേതികവിദ്യ, സൈബർ ഫിസിക്കൽ സംവിധാനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഐ.ഐ.ടി മദ്രാസ് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.
ഇന്ത്യയിൽ ഒരു കിലോഗ്രാം അരി ഉത്പാദിപ്പിക്കാൻ ശരാശരി 1,500 മുതൽ 2,000 ലിറ്ററിലധികം വെള്ളം ആവശ്യമാണെന്നിരിക്കെ, പരമ്പരാഗത ജലസേചന രീതികൾ രാജ്യത്തെ ജലക്ഷാമം രൂക്ഷമാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, മണ്ണിന്റെ ഈർപ്പം കൃത്യമായി അളക്കുന്ന സെൻസറുകളും ‘ആൾട്ടർനേറ്റ് വെറ്റിങ് ആൻഡ് ഡ്രൈയിങ്’ പോലുള്ള നൂതന മാർഗ്ഗങ്ങളും പ്രയോജനപ്പെടുത്തി കാർഷിക രംഗത്തെ ജലഉപഭോഗം വൻതോതിൽ കുറയ്ക്കാൻ കഴിയുമെന്നാണ് ഐ.ഐ.ടി മദ്രാസിന്റെ വിലയിരുത്തൽ.
IIT Madras explores AI and precision agriculture techniques to cut water consumption in rice and sugarcane farming amidst growing water scarcity.
