ഏഷ്യയിലെ മികച്ച ഗ്രാമീണ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ (Asia’s Top Rural Escapes list) ഇടംനേടി മൂന്നാർ. ഡിജിറ്റൽ ട്രാവൽ പ്ലാറ്റ്ഫോമായ അഗോഡയുടെ (Agoda) പട്ടികയിലാണ് മൂന്നാർ ഇടംനേടിയിരിക്കുന്നത്. മലേഷ്യ, തായ്ലാൻഡ്, ഇന്തോനേഷ്യ, ജപ്പാൻ, തായ്വാൻ, വിയറ്റ്നാം, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലെ എട്ട് റൂറൽ എസ്കേപ്സ് ലക്ഷ്യസ്ഥാനങ്ങൾക്കൊപ്പമാണ് മൂന്നാർ ഇടംപിടിച്ചത്.
2025 ഫെബ്രുവരി മുതൽ ഓഗസ്റ്റ് വരെ 50000ത്തിൽ താഴെ ജനസംഖ്യയുള്ള എട്ട് ഏഷ്യൻ ഡെസ്റ്റിനേഷനുകളിൽ താമസ സൗകര്യങ്ങൾക്കായി ആളുകൾ തിരഞ്ഞ കണക്കുകളാണ് റിപ്പോർട്ട് വിശകലനം ചെയ്തിരിക്കുന്നത്. നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഹിൽ സ്റ്റേഷനുകളാണ് സഞ്ചാരികൾ തേടുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രകൃതിയെ അതിന്റെ പൂർണതയിൽ അറിയാൻ സഞ്ചാരികൾക്ക് മൂന്നാർ അവസരം നൽകുന്നതായി റിപ്പോർട്ടിൽ പറയുന്നു.

Munnar in Kerala has been named one of Asia’s top rural escapes by the digital travel platform Agoda, a key tourism destination.