റാസൽഖൈമയിൽ 10 ബില്യൺ ഡോളറിന്റെ സ്മാർട്ട് മാനുഫാക്ചറിംഗ് ഹബ്ബിന്റെ നിർമാണം ആരംഭിച്ച് ഇന്ത്യൻ കമ്പനിയായ റാണ ഗ്രൂപ്പ് (Rana Group). കമ്പനിയുടെ യുഎഇയിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപങ്ങളിലൊന്നായാണ് ഇത് കണക്കാക്കപ്പെടുന്നത്.

150 വ്യവസായങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതി, 5 ബില്യൺ മുതൽ 6 ബില്യൺ ഡോളർ വരെ വാർഷിക വിറ്റുവരവ് സൃഷ്ടിക്കും. ഇതിനുപുറമേ പദ്ധഥിയിലൂടെ 4000 തൊഴിലവസരങ്ങളും സൃഷ്ടിക്കും. അൽ ഗൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ 335 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന എറിഷ സ്മാർട്ട് മാനുഫാക്ചറിംഗ് ഹബ്, യുഎഇയുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും രാജ്യത്തിന്റെ $483 ബില്യൺ ജിഡിപിയിലേക്ക് അതിന്റെ നിർമാണ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു.
India’s Rana Group begins construction of a $10 billion smart manufacturing hub in Ras Al Khaimah, UAE, to boost local production and create jobs.