കേരളത്തിൽ നിക്ഷേപം നടത്താൻ താത്പര്യം അറിയിച്ച് ന്യൂജേഴ്സി ഗവർണർ ഫിലിപ്പ്.ഡി.മർഫി. ലുലു ഗ്രാൻഡ് ഹയാത്തിൽ നടന്ന ബിസിനസ് പാർട്ട്ണർഷിപ്പ് മീറ്റിൽ പങ്കെടുത്ത അദ്ദേഹം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര സഹകരണം ശക്തമാക്കാൻ കൂടിക്കാഴ്ച ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിൽ നിക്ഷേപം നടത്താൻ അനുയോജ്യമായ സമയത്താണ് തന്റെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

New Jersey Governor Investment Kerala

ഉന്നത വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലാണ് കേരളത്തിൽ നിക്ഷേപം നടത്താൻ ന്യുജേഴ്സി ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് താത്പര്യം അറിയിച്ചിരിക്കുന്നത്. കേരളം നിക്ഷേപ സംസ്ഥാനമാണെന്നും ഫിലിപ്പ്.ഡി.മർഫി പറഞ്ഞു. ന്യുജേഴ്സി സർക്കാരിനെ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി കേരളത്തിൽ നിക്ഷേപം നടത്താൻ ഏറ്റവും അനുയോജ്യമായ സമയത്താണ് ഗവർണർ മർഫി ഇവിടേക്ക് എത്തിയതെന്നു പറഞ്ഞു. ന്യുജേഴ്സി ഭരണകൂടത്തേയും സംരംഭകരേയും എല്ലാ സമയത്തും കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version