മുപ്പത് വർഷത്തിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. 2023ൽ പുറത്തിറങ്ങിയ ‘ജവാൻ’ എന്ന ചിത്രത്തിലെ പ്രകടനമാണ് ഷാരൂഖിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് താരം പുരസ്കാരം ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ, ഷാരൂഖിന് അഭിനന്ദനവുമായി പത്നി ഗൗരി ഖാൻ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി.

‘എന്തൊരു യാത്രയായിരുന്നു @iamsrk. ദേശീയ അവാർഡ് നേടിയതിന് അഭിനന്ദനങ്ങൾ’- എന്ന അടിക്കുറിപ്പോടു കൂടിയ ചിത്രമാണ് ഗൗരി ഖാൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. അർഹതയുള്ളതും വർഷങ്ങളുടെ കഠിനാധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ഫലവുമാണ് അവാർഡെന്നും അവർ പറഞ്ഞു. അവാർഡിനായി പ്രത്യേക മാന്റിൽ ഡിസൈൻ ചെയ്യുകയാണെന്നും ഇന്റീരിയർ ഡിസൈനർ കൂടിയായ ഗൗരി ഖാൻ കൂട്ടിച്ചേർത്തു.
Gauri Khan reveals a special gift for Shah Rukh Khan after he wins his first National Film Award for ‘Jawan,’ celebrating his dedication.