സമ്പത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ സെൽഫ് മെയ്ഡ് വനിതാ സംരംഭകർ. ഈ വർഷത്തെ എം3എം ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് (M3M Hurun India Rich List 2025) പ്രകാരം യുഎസ് ആസ്ഥാനമായുള്ള അരിസ്റ്റ നെറ്റ്‌വർക്ക്സ് (Arista Networks) സിഇഒ ജയശ്രീ ഉള്ളാലാണ് (Jayshree Ullal) വെൽത്തിയസ്റ്റ് സെൽഫ് മെയ്ഡ് ഇന്ത്യൻ വിമൺ (wealthiest self-made Indian women) പട്ടികയിൽ ഒന്നാമതുള്ളത്. 50170 കോടി രൂപ ആസ്തിയുള്ള ജയശ്രീ സിലിക്കൺ വാലിയിലെ ഏറ്റവും മികച്ച നെ്റ്റ് വർക്കിങ് കമ്പനികളിലൊന്ന് സ്ഥാപിച്ചാണ് ഗ്ലോബൽസോഹോ കോർപറേഷൻ (Zoho) സഹസ്ഥാപക രാധ വെമ്പു (Radha Vembu) 46580 കോടി രൂപ ആസ്തിയുമായി പട്ടികയിൽ രണ്ടാമതാണ്. ഇന്ത്യയുടെ വളർന്നുവരുന്ന SaaS (സോഫ്റ്റ്‌വെയർ ഒരു സേവനമായി) മേഖലയുടെ ശക്തി കൂടിയാണ് രാധ വെമ്പുവിന്റെ യാത്ര പ്രതിഫലിപ്പിക്കുന്നത്.


നൈക്കയുടെ (Nykaa) ഫാൽഗുനി നയ്യാറാണ് (Falguni Nayar) വെൽത്തിയസ്റ്റ് സെൽഫ് മെയ്ഡ് ഇന്ത്യൻ വിമൺ പട്ടികയിൽ മൂന്നാമതുള്ളത്. 39810 കോടി ആസ്തിയുള്ള അവരുടെ വളർച്ച ഡിജിറ്റൽ-ഫസ്റ്റ് ഉപഭോക്തൃ ബ്രാൻഡുകളുടെ ശക്തിയും ഇന്ത്യയുടെ റീട്ടെയിൽ മേഖലയുടെ മാറ്റവും പ്രകടമാക്കുന്നു. 29330 കോടി രൂപ ആസ്തിയോടുകൂടി ബയോകോണിന്റെ (Biocon) കിരൺ മജുംദാർ-ഷാ (Kiran Mazumdar-Shaw) പട്ടികയിൽ നാലാമതാണ്. ഇന്ത്യയിലെ ആരോഗ്യ സംരക്ഷണ മേഖലയിലെ വെല്ലുവിളികൾ ശക്തമായി നേരിട്ട ആദ്യകാല വനിതകളിൽ ഒരാളായ കിരൺ മജുംദാർ ഇപ്പോഴും കർമിരതയായി തുടരുന്നു.

ബി2ബി കൊമേഴ്‌സിലും ഫിൻടെക്കിലും വനിതാ സംരംഭകരുടെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ സൂചനയായി, രുചി കൽറ കുടുംബവും (Ruchi Kalra family ) ₹9130 കോടിയുമായി പട്ടികയിലുണ്ട്. വിനോദ-കായിക മേഖലകളിൽ, നൈറ്റ് റൈഡേഴ്‌സ് സ്‌പോർട്‌സ് (Knight Riders Sports) ഉടമസ്ഥതയിലൂടെ ബോളിവുഡ് താരം കൂടിയായ ജൂഹി ചൗളയും (Juhi Chawla) ₹7790 കോടിയുമായി മുന്നിലുണ്ട്. അതേസമയം ലെൻസ്‌കാർട്ടിന്റെ (Lenskart) നേഹ ബൻസാൽ (Neha Bansal) ₹5640 കോടിയുമായി തൊട്ടുപിന്നിലുണ്ട്. 5130 കോടി രൂപ ആസ്തിയുമായി ഇന്ദ്ര.കെ.നൂയി (Indra K. Nooyi), 4160 കോടി ആസ്തിയോടെ നേഹ നർഖഡേ (Neha Narkhede) എന്നിവർക്കൊപ്പം 3840 കോടി ആസ്തിയോടെ കവിത സുബ്രഹ്മണ്യനും (Kavitha Subramanian) വെൽത്തിയസ്റ്റ് സെൽഫ് മെയ്ഡ് ഇന്ത്യൻ വിമൺ പട്ടികയിൽ ആദ്യ പത്തിൽ ഇടംനേടി.

Jayshree Ullal (Arista Networks CEO) tops the M3M Hurun list of self-made Indian women with ₹50,170 Cr. Radha Vembu and Falguni Nayar follow.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version