ഓപ്പറേഷൻ സിന്ദൂറിൽ എസ്-400 സർഫേസ്-ടു-എയർ മിസൈൽ സംവിധാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞിരുന്നു. ഇതിനുപിന്നാലെ റഷ്യയിൽ നിന്ന് കൂടുതൽ എസ്-400 വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നതായി റിപ്പോർട്ട്. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ നിർദിഷ്ട സംഭരണം ഉൾപ്പെടുത്തിയേക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

 india s-400 procurement operation sindoor

2018 ഒക്ടോബറിൽ, അഞ്ച് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ യുഎസ് ഡോളറിന്റെ കരാറിൽ ഒപ്പുവെച്ചു. കരാറുമായി മുന്നോട്ട് പോകുന്നത് അമേരിക്കയുടെ എതിരാളികളെ ഉപരോധത്തിലൂടെ നേരിടുന്നതിനുള്ള നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം യുഎസ് ഉപരോധങ്ങൾക്ക് കാരണമായേക്കാമെന്ന ‍മുന്നറിയിപ്പ് അവഗണിച്ചായിരുന്നു നീക്കം.

മൂന്ന് സ്ക്വാഡ്രണുകൾ ഇതിനകം എത്തിച്ചു കഴിഞ്ഞതായും ഇന്ത്യ കൂടുതൽ ആയുധ സംവിധാനങ്ങൾ വാങ്ങാൻ സാധ്യതതയുള്ളതായും പ്രതിരോധ വിദഗ്ധരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

following ‘operation sindoor’ success, india may procure additional russian s-400 air defence systems. the deal could be discussed during putin’s december visit.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version