ഇറ്റലിയിലെ ടാറന്റോയിൽ എത്തി ഇന്ത്യൻ നാവികസേനയുടെ സ്റ്റെൽത്ത് ഫ്രിഗേറ്റ് ഐഎൻഎസ് ത്രികാന്ത് (INS Trikand). മെഡിറ്ററേനിയൻ കടലിലേക്കുള്ള പ്രവർത്തന വിന്യാസത്തിനിടെയാണ് ഐഎൻഎസ് ത്രികാന്ത് ടാറന്റോയിലെത്തിയിരിക്കുന്നത്.

ഐഎൻഎസ് ത്രികാന്തിന്റെ കമാൻഡിംഗ് ഓഫീസർ ക്യാപ്റ്റൻ സച്ചിൻ കുൽക്കർണി, ഇറ്റാലിയൻ നാവികസേനയുടെ രണ്ടാം നാവിക വിഭാഗത്തിന്റെ കമാൻഡർ റിയർ അഡ്മിറൽ ആൻഡ്രിയ പെട്രോണിയെ സന്ദർശിച്ചു. കപ്പൽ ജീവനക്കാർ പ്രൊഫഷണൽ കൈമാറ്റങ്ങളിലും ക്രോസ്-ഡെക്ക് സന്ദർശനങ്ങളിലും ഏർപ്പെട്ടു. മികച്ച രീതികൾ പങ്കിടുന്നതിലും രണ്ട് നാവികസേനകൾ തമ്മിലുള്ള പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിലും ഈ ഇടപെടലുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇറ്റലിയുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യം കൂടി അടിവരയിടുന്നതാണ് ഇതെന്ന് അധികൃതർ അറിയിച്ചു. വളർന്നുവരുന്ന പ്രതിരോധ സഹകരണവും സമുദ്ര പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയേയും പ്രവർത്തന വിന്യാസം പ്രതിഫലിപ്പിക്കുന്നു.
indian navy’s ins trikand visited taranto, italy, during its mediterranean deployment. the visit aims to strengthen defence cooperation and maritime partnership.