ഇന്ത്യയിൻ സാന്നിധ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കി കൊറിയയിലെ ഏറ്റവും മികച്ച കപ്പൽനിർമാതാക്കൾ. കപ്പൽ നിർമ്മാണത്തിലും ഓഫ്‌ഷോർ എഞ്ചിനീയറിംഗിലും സഹകരിക്കുന്നതിനായി സാംസങ് ഹെവി ഇൻഡസ്ട്രീസ് (Samsung Heavy Industries) ഇന്ത്യയിലെ സ്വാൻ ഡിഫൻസുമായി (Swan Defence) ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇതിനുപുറമേ എച്ച്‌ഡി ഹ്യുണ്ടായി കപ്പൽശാലകളുടെ (HD Hyundai’s shipyards) മേൽനോട്ടം വഹിക്കുന്ന ഹോൾഡിംഗ് കമ്പനിയായ എച്ച്‌ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്‌ഷോർ എഞ്ചിനീയറിംഗ് (HD Korea Shipbuilding & Offshore Engineering) ദീർഘകാല സഹകരണം സ്ഥാപിക്കുന്നതിനായി ഇന്ത്യയിലെ ഏറ്റവും വലിയ സർക്കാർ ഉടമസ്ഥതയിലുള്ള കപ്പൽ നിർമാണ കമ്പനിയായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡുമായി (CSL) ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടുമുണ്ട്.

ആഗോള കപ്പൽനിർമാണത്തിൽ 20ആം സ്ഥാനത്തുള്ള ഇന്ത്യ, 2030 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച 10 കപ്പൽനിർമാതാക്കളിൽ ഒരാളാകാനും 2047 ആകുമ്പോഴേക്കും മികച്ച അഞ്ച് പേരിൽ ഒരാളാകാനും ലക്ഷ്യമിടുന്നു. നിലവിൽ 1,500 വാണിജ്യ കപ്പലുകളാണ് പ്രതിവർഷം നിർമിക്കുന്നത്. ഇത് 2,500 ആയി ഉയർത്താനും ഇന്ത്യ പദ്ധതിയിടുന്നു. ഈ വർഷം ബജറ്റിൽ 2.8 ബില്യൺ ഡോളർ രാജ്യം സമുദ്ര വികസന ഫണ്ടിനായി മാറ്റിവെച്ചിരുന്നു.

korean shipbuilders, including samsung heavy industries and hd hyundai, are strengthening presence in india via mous with swan defence and cochin shipyard ltd.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version