ബഹിരാകാശത്ത് മറ്റൊരു ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യ. ഈ വർഷം ഡിസംബറിൽ ഇന്ത്യൻ ബഹിരാകാശ സംഘടനയായ ഐഎസ്‌ആർഒ (ISRO) വികസിപ്പിച്ചെടുത്ത ആദ്യ ഹ്യൂമനോയിഡ് റോബോട്ട് വ്യോംമിത്രയെ (Vyommitra) ബഹിരാകാശത്തേക്കയക്കും. ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാനിന് (Gaganyaan) മുന്നോടിയായാണ് ഹ്യൂമനോയിഡ് റോബോട്ടിനെ അയയ്ക്കുന്നത്.

isro vyommitra

മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ സഹായിക്കുന്നതിനായി ഐഎസ്‌ആർഒ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ ഹ്യൂമനോയിഡ് റോബോട്ടാണ് വ്യോംമിത്ര. മനുഷ്യസമാനമായ ഭാവങ്ങളും, സംസാരവും, ബുദ്ധിശക്തിയും ഉള്ള ഈ റോബോട്ടിന് മനുഷ്യരെ തിരിച്ചറിയാനും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും പരീക്ഷണങ്ങൾ നടത്താനും സാധിക്കും. വ്യോംമിത്ര റോബോട്ടിൻറെ ദൃശ്യങ്ങൾ ഐഎസ്‌ആർഒ 2020ൽ തന്നെ പുറത്തുവിട്ടിരുന്നു.

isro is set to launch vyommitra, india’s first humanoid robot, to space in december 2025 as a precursor to the gaganyaan human space mission.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version