ദേശീയപാതകളിലുടനീളം ക്യുആർ കോഡ് കോഡ് സൈൻ ബോർഡുകൾ സ്ഥാപിക്കാൻ ദേശീയപാതാ അതോറിറ്റി (NHAI). രാജ്യത്തെ ദേശീയപാതകൾ ഏറ്റവും മികച്ചതാക്കാനാണിത്. സുതാര്യത മെച്ചപ്പെടുത്തുക, പ്രൊജക്റ്റ് വിശദാംശങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശനം ഉറപ്പാക്കുക, ഹൈവേ ഉപയോക്താക്കൾക്ക് റോഡ് സുരക്ഷ വർധിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ.

പുതുതായി രൂപകൽപന ചെയ്ത ക്യുആർ കോഡ് സൈൻ ബോർഡുകൾ ഹൈവേകളിൽ സ്ഥാപിക്കും. നാഷണൽ ഹൈവേ നമ്പർ, ലൊക്കേഷൻ മാർക്കറുകൾ, പ്രൊജക്റ്റ് ദൈർഘ്യവും നിർമാണ/പരിപാലന സമയക്രമങ്ങളും
ബന്ധപ്പെടേണ്ട നമ്പറുകളുമെല്ലാം ക്യുആർ കോഡ് സ്കാനിങ്ങിലൂടെ ലഭിക്കും. ഹൈവേ പട്രോൾ, ടോൾ മാനേജർ, അടിയന്തര ഹെൽപ്പ്ലൈൻ തുടങ്ങിയവയിലേക്ക് ക്യുആർ കോഡ് നയിക്കും. ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ടോയ്ലറ്റുകൾ, പോലീസ് സ്റ്റേഷനുകളും റസ്റ്റോറന്റുകളും, വാഹന റിപ്പയർ ഷോപ്പുകൾ, പഞ്ചർ റിപ്പയർ ഔട്ട്ലെറ്റുകൾ, ഇ-ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങിയ വിവരങ്ങളും ക്യുആർ കോഡിൽ ലഭ്യമാകും.
nhai introduces qr code signboards on national highways for enhanced transparency, project access, and improved road safety for highway users.