ജപ്പാന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട് സനേയ് തകെയ്ചി (Sanae Takaichi). നിലവിലെ പ്രധാനമന്ത്രി ഷിഗേറു ഇഷിബ രാജിവെച്ച ഒഴിവിലേക്കാണ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനേയ് തകെയ്ചിയെ തിരഞ്ഞെടുത്തിരിക്കുന്നത്. പാർട്ടിയിലെ തീവ്ര വലതുപക്ഷ വിഭാഗത്തിന്റെ പ്രതിനിധിയായ തകെയ്ചി ഈ മാസം 15ന് ചുമതലയേൽക്കും.

വ്യത്യസ്തകൾ നിറഞ്ഞ ജീവിതമാണ് തകെയ്ചിയുടേത്. കോളേജ് കാലത്ത് ഹെവി മെറ്റൽ ബാൻഡിൽ ഡ്രമ്മറായിരുന്ന അവർ ബൈക്കർ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. പിന്നീട് രാഷ്ട്രീയ പ്രവേശനത്തോടെ തകെയ്ചി ബൈക്കിങ് ജീവിതം അവസാനിപ്പിച്ചു. 1993 മുതൽ പാർലമെന്റംഗമായ തകെയ്ചി പലതവണ മന്ത്രിയായിട്ടുമുണ്ട്.

ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെ ഹീറോ ആയി കാണുന്ന തകെയ്ചി ‘ജാപ്പനീസ് താച്ചർ’ എന്നാണ് അറിയപ്പെടുന്നതും. സാമ്പത്തിക മേഖലയിലെ മാന്ദ്യവും വിലക്കയറ്റവും മൂലം ഉണ്ടായ ജനരോഷത്തെ പുതിയ നേതാവിലൂടെ മറികടക്കാനാണ് ലിബറൽ ഡെമോക്രാറ്റിക് പാർട്ടി ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപം ആകർഷിക്കാൻ ‘ജപ്പാൻ തിരിച്ചെത്തി’ എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും യുഎസ്സുമായുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും തകെയ്ചി പറ

sanae takaichi is elected as japan’s first female prime minister by the ruling ldp. known as the ‘japanese thatcher,’ she takes office on october 15.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version