തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവത്തിൽ (TRV) നിന്ന് കൂടുതൽ വിമാന സർവീസുകൾ വരുന്നു. നവി മുംബൈ, മംഗലാപുരം, ട്രിച്ചി എന്നിവിടങ്ങളിലേക്കാണ് തിരുവനന്തപുരത്ത് നിന്ന് പുതിയ സർവീസുകൾ ലഭ്യമാക്കുക. ശൈത്യകാല ഷെഡ്യൂളിൽ റിയാദ്, ഡൽഹി റൂട്ടുകളിൽ സർവീസ് വർധിപ്പിക്കാനും പദ്ധതിയുണ്ട്.

ഷെഡ്യൂൾ അന്തിമമാകുമ്പോൾ കൂടുതൽ വിമാനങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. പുതിയ നവി മുംബൈ വിമാനത്താവളത്തിലേക്കുള്ള സർവീസിലൂടെ മുംബൈയിലേക്ക് പറക്കുന്ന യാത്രക്കാർക്ക് പുതിയ ഓപ്ഷൻ കൂടി ലഭ്യമാകും. പല റൂട്ടുകളിലെയും സർവീസുകൾ വർധിപ്പിക്കാൻ വിമാനക്കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റിയാദിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ മൂന്നായി വർധിപ്പിക്കും. ഡൽഹിയിലേക്കുള്ള വിമാനങ്ങൾ ആഴ്ചയിൽ നാലിൽ നിന്ന് ആറായും വർധിപ്പിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനായി വിമാനക്കമ്പനികളുമായി ചർച്ചകൾ നടത്തുകയാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
thiruvananthapuram international airport (TRV) is adding new flights to navi mumbai, mangalore, and trichy, and increasing services to riyadh and delhi.