ദീപാവലിക്ക് ഔദ്യോഗിക അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ യുഎസ് സ്റ്റേറ്റായി കാലിഫോർണിയ (California). ഗവർണർ ഗാവിൻ ന്യൂസോം (Gavin Newsom) ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബിൽ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

california diwali state holiday

നിയമപ്രകാരം, കാലിഫോർണിയ സ്റ്റേറ്റ് ജീവനക്കാർക്ക് ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി എടുക്കാൻ കഴിയും. കൂടാതെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി അവധി ലഭിക്കും.

പെൻസിൽവാനിയയാണ് (Pennsylvania) ദീപാവലിക്ക് അവധി നൽകിയ ആദ്യ യുഎസ് സംസ്ഥാനം. 2024ലായിരുന്നു ഇത്. തുടർന്ന് കണക്റ്റിക്കട്ടും (Connecticut) ഇത്തരത്തിൽ അവധി നൽകിയിരുന്നു. ഔദ്യോഗിക അവധി നൽകിയ തീരുമാനത്തെ കാലിഫോർണിയയിലെ ഇന്ത്യൻ സമൂഹം സ്വാഗതം ചെയ്തു. 

california is the third us state to declare diwali an official state holiday after governor gavin newsom signed the bill, allowing paid leave for state employees.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version