ഇതിഹാസ വ്യവസായി രത്തൻ ടാറ്റയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്. കഴിഞ്ഞ വർഷം 86ആം വയസ്സിലായിരുന്നു ഇന്ത്യയുടെ വ്യവസായ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ദീർഘദർശിയായ രത്ത ടാറ്റയുടെ വിടവാങ്ങൽ. വ്യവസായത്തിനും സമൂഹത്തിനും അദ്ദേഹം നൽകിയ മഹത്തായ സംഭാവനകൾക്കൊപ്പം അനുകമ്പയും ലക്ഷ്യബോധവും കൊണ്ട് അദ്ദേഹം സ്പർശിച്ച എണ്ണമറ്റ ജീവിതങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ അഭാവം ഇപ്പോഴും ആഴത്തിൽ അനുഭവപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നാഴികക്കല്ലുകൾ നോക്കാം.

ratan tata death anniversary

1937 ഡിസംബർ 28ന് മുംബൈയിൽ (അന്നത്തെ ബോംബെ) നേവൽ ടാറ്റയുടെയും സൂണി ടാറ്റയുടെയും മകനായി ജനനം. ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകനായ ജംഷഡ്ജി ടാറ്റയുടെ മകൻ രത്തൻജി ടാറ്റയുടെ ദത്തുപുത്രനാണ് നേവൽ ടാറ്റ. 1955ൽ മുംബൈ കത്തീഡ്രൽ, ജോൺ കോണൻ സ്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ രത്തൻ തുടർന്ന് ഷിംലയിലെ ബിഷപ്പ് കോട്ടൺ സ്കൂളിൽ നിന്നും ബിരുദം നേടി. 1962ൽ ന്യൂയോർക്കിലെ ഇറ്റാക്കയിലുള്ള കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആർക്കിടെക്ചറിൽ ബിരുദം നേടി.

തുടർന്ന് അദ്ദേഹം ടാറ്റ ഇൻഡസ്ട്രീസിൽ അസിസ്റ്റന്റായി ചേർന്നു. ടാറ്റ എഞ്ചിനീയറിംഗ് ആൻഡ് ലോക്കോമോട്ടീവ് കമ്പനി അഥവാ ടെൽകോയുടെ ജംഷഡ്പൂർ പ്ലാന്റിൽ ആറ് മാസം പരിശീലനം പൂർത്തിയാക്കി. 1963ൽ രത്തൻ ടാറ്റ ജംഷഡ്പൂർ പ്ലാന്റിൽ ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനിയിൽ (TISCO) ചേർന്നു. 1969ൽ ടാറ്റ ഗ്രൂപ്പിന്റെ ഓസ്ട്രേലിയൻ റസിഡന്റ് പ്രതിനിധിയായി ജോലി ചെയ്ത അദ്ദേഹം തൊട്ടടുത്ത വർഷം ടാറ്റ കൺസൾട്ടൻസി സർവീസസിൽ ചേരാനായി ഇന്ത്യയിലേക്ക് മടങ്ങി. 1971ൽ പ്രതിസന്ധിയിലായ നാഷണൽ റേഡിയോ ആൻഡ് ഇലക്ട്രോണിക്സിന്റെ ഡയറക്ടർ-ഇൻ-ചാർജ് ആയി അദ്ദേഹം നിയമിതനായി.

1974ലാണ് രത്തൻ ടാറ്റ, ടാറ്റാ സൺസ് ബോർഡിൽ ഡയറക്ടറായി ചേർന്നത്. 1975ൽ അദ്ദേഹം വീണ്ടും പഠനത്തിലേക്കു കടന്നു. അക്കാലത്താണ് ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്മെന്റ് പ്രോഗ്രാം പൂർത്തിയാക്കിയത്. 1981ൽ ടാറ്റ ഇൻഡസ്ട്രീസിന്റെ ചെയർമാനായി നിയമിതനായ അദ്ദേഹം 1986 മുതൽ 89 വരെ എയർ ഇന്ത്യ ചെയർമാനായും സേവനമനുഷ്ഠിച്ചു. 1991ലാണ് ജെആർഡി ടാറ്റയിൽ നിന്ന് ടാറ്റാ സൺസിന്റെയും ടാറ്റാ ട്രസ്റ്റുകളുടെയും ചെയർമാനായി അദ്ദേഹം ചുമതലയേത്.

രത്തനു കീഴിൽ ടാറ്റയുടെ വളർച്ച അതിവേഗമായിരുന്നു. 2005-2007ൽ ടാറ്റ കെമിക്കൽസ് ബ്രിട്ടീഷ് കമ്പനിയായ ബ്രണ്ണർ മോണ്ടിനെയും യൂറോപ്യൻ സ്റ്റീൽ ഭീമനായ കോറസിനെയും ഏറ്റെടുത്തു. 2008ൽ ജാഗ്വാർ ലാൻഡ് റോവറിനെ ഏറ്റെടുത്ത ടാറ്റ അതേ വർഷം തന്നെ, ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാറായ ടാറ്റ നാനോ പുറത്തിറക്കി. എന്നാൽ 2012ൽ ടാറ്റ ഗ്രൂപ്പിൽ അഞ്ച് പതിറ്റാണ്ട് സേവനമനുഷ്ഠിച്ച ശേഷം അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാൻ സ്ഥാനം രാജിവെച്ചു, തുടർന്ന് ടാറ്റ സൺസിന്റെ ചെയർമാൻ എമെറിറ്റസായി നിയമിതനായി. 2021 മാർച്ചിൽ നിയമപോരാട്ടത്തിനൊടുവിൽ മിസ്ട്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കി. തുടർന്ന്, രത്തൻ ടാറ്റ, ടാറ്റ ഗ്രൂപ്പിന്റെ ഇടക്കാല ചെയർമാനായി സേവനമനുഷ്ഠിച്ചു.

പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ നൽകി രാജ്യം രത്തൻ ടാറ്റയെ ആദരിച്ചു. മഹാരാഷ്ട്ര സർക്കാറിന്റെ ഉദ്യോഗ്-രത്‌ന അവാർഡും അദ്ദേഹത്തെ തേടിയെത്തി. ‌

a look at the life and milestones of legendary industrialist ratan tata, one year after his passing at the age of 86.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version