ഇന്ത്യയ്ക്ക് അമേരിക്കയെപോലെ വൻവികസിത രാജ്യം ആകാനാകുമോ? ആകും. നമ്മുടെ ടാലന്റിനെ ഉപയോഗിക്കാൻ പറ്റിയ റിയൽ ടൂൾ ദാ, ഈ മണ്ണിൽ ഒരുക്കിയിടാനായാൽ. പുതിയ മെസ്സേജിംഗ് ആപ്പ് വന്നു! ശ്രീധർ വെമ്പുവിന്റെ ഭാഷയിൽ ‘Made in India, made for the world!’ അതാണ് അരട്ടൈ എന്ന ഇന്ത്യൻ മെസ്സേജിംഗ് ആപ്പ്. ക്ലിയറായി പറഞ്ഞാൽ സായിപ്പിന്റെ വാട്ട്സ്ആപ്പിനുള്ള ഇന്ത്യയുടെ ബദൽ. ഇവിടെ നമ്മൾ ഡീൽ ചെയ്യുന്നത് ഒരിന്റ്യൻ കോർപ്പറേറ്റിനോടാണ്. പേരും മുഖവും പരിചിതമായ ഈ നാട്ടിലെ നിയമങ്ങളിൽ പണിതുയർത്തിയ ഒരു ബില്യൺ ഡോളർ കമ്പനിയോടാണ്. ഒരു മെസ്സേജിംഗ് ആപ്പും കൊണ്ട് പ്രത്യക്ഷപെട്ടിരിക്കുകയല്ല അരാട്ടൈയ്. ഗൂഗിൾ തുടങ്ങുന്നതിനും 2 വർഷം മുന്നേ തുടങ്ങി, കോർ ബിസിനസ്സ് കമ്പനികൾക്ക് ആവശ്യമായ ഫിനാൻഷ്യൽ ടൂളുകളും, കസ്റ്റമർ റിലേഷൻഷിപ് മാനേജ്മെന്റ് സോഫ്റ്റ്വെയറുകളും ലോകമാകമാനമുള്ള ലക്ഷക്കണക്കിന് ബിസിനസസ് ക്ലയിന്റ്സിന് നൽകുന്ന കോർപ്പറേറ്റാണ് സോഹോ. ആ സോഹോയുടെ കൈപിടിച്ച് വരുന്ന അരട്ടയ്! അങ്ങനെ ഇന്ത്യക്കാരന്റെ പ്രതീകമാകുന്നു.

വാട്ട്സ് ആപ്പിന് ബദലായ 'അരട്ടയ് ' ആപ്പ്! ഇതെങ്ങനെ രാജ്യത്തിന് ഗുണമാകും?Arattai vs WhatsApp

29 വർഷമായി ലോകമാകെ 150 രാജ്യങ്ങളിലായി 13 കോടി ആക്റ്റീവ് യൂസേഴ്സുള്ള സോഹോ.. ആ വമ്പൻ കോർപ്പറേറ്റ് അരട്ടയ്മായി വരുമ്പോൾ ഓർക്കണം,  ലോകമാകെയുള്ള ബിസിനസ്സുകാരുടെ അങ്ങേയറ്റം ‍ഡാറ്റ പ്രൈവസി ആവശ്യമുള്ള ഫിനാൻഷ്യൽ ഡാറ്റ കൈകാര്യം ചെയ്ത് 13 കോടി ബിസിനസ്സ് സംരംഭകരുടെ വിശ്വാസ്യത ഉറപ്പാക്കിയ അതേ വിരൽത്തുമ്പിലാണ് അരട്ടൈ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതും മൂന്ന് പതിറ്റാണ്ടായി ബിസിനസ് ഉപഭോക്താക്കളെ മാനേജ് ചെയ്യുന്ന കമ്പനിയുടെ പ്രോഡക്റ്റ്!  അതുകൊണ്ട് തന്നെ ഒരുപക്ഷെ ഒഫീഷ്യലി ലോഞ്ച് ചെയ്യുന്നതിന് മുമ്പ്തന്നെ അരട്ടെയ്-ക്ക് 75 ലക്ഷം കടന്ന് ഡൗൺലോഡുകൾ കുതിച്ചുകയറുന്നത്.

എന്തുകൊണ്ടാണ് അരട്ടെ ഇത്രമേൽ പ്രാധാന്യമർഹിക്കുന്നത്?

രണ്ട് പേർക്ക് പരസ്പരമോ, ആളുകൾക്ക് ഗ്രൂപ്പായോ ടെക്സ്റ്റ് മെസ്സേജോ, വോയ്സോ, വീഡിയോയോ, ഫോട്ടോയോ, ഡോക്കുമെന്റ്സോ ഷെയറ് ചെയ്യാവുന്ന ഇന്ത്യയുടെ ആപ്പ്. ഓഡിയോയും വീഡിയോയും  എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉണ്ട്, അതായത് അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രമേ അത് ഓപ്പണാകൂ. ആൻഡ്രോയിഡ്, ആപ്പിൾ എന്നീവിയിൽ ഫോണിലും, ഡെസ്ക്ടോപ്പിലും ഉപയോഗിക്കാം. ആയിരം അംഗങ്ങൾ വരെ ഉൾക്കൊള്ളാവുന്ന ഗ്രൂപ്പുകൾ ഉണ്ടാക്കി അതിൽ മെസ്സേജുകൾ അയയ്ക്കാം. വീഡിയോ കോളും ഓഡിയോ കോളും പറ്റും.

ഇനി വാട്ട്സ് ആപ്പിലില്ലാത്തതും അരട്ടെയിൽ മാത്രമുള്ളതുമായ പ്രത്യകതകളും പറയാം. പോക്കറ്റ് എന്നൊരു ഫീച്ചറുണ്ട്. ഒരു പേർസണൽ ക്ലൗഡ് സ്റ്റോറേജാണിത്. സ്വയം ഓർത്തുവെക്കേണ്ടതായ കുറിപ്പുകൾ, സേവ് ചെയ്ത് വെക്കേണ്ടതും റെഫറൻസിന് എടുക്കേണ്ടതുമായ ഡോക്കുമെന്റുകൾ..അങ്ങനെ എന്തും ഈ പോക്കറ്റിൽ സൂക്ഷിക്കാം. വാട്ട്സ്ആപ്പിൽ ഈ ആവശ്യത്തിന് സ്വയം ഗ്രൂപ്പുണ്ടാക്കണം, അരട്ടെയിൽ അത് സിംപിളാണ്, ഓർഗനൈസ്ഡ് ആണ്..

വാട്ട്സ്ആപ്പിൽ പലരും പറയുന്ന ഒരു ശല്യക്കാരനാണ് AI ഫീച്ചർ. ആവശ്യത്തിനും അനാവശ്യത്തിനും പ്രോംപ്റ്റുമായി വരുന്ന വാട്ട്സ്ആപ് AI, ഒരുകാര്യം ടൈപ് ചെയ്യുമ്പോഴേക്ക് യാതൊരു ബന്ധവുമില്ലാത്ത സജഷനുമായി AI എത്തും. അത് അരട്ടെയിൽ ഇല്ല. യൂസർമാരിൽ അരട്ടെയ് AI ഫംഗ്ഷൻ അടിച്ചേൽപ്പിക്കുന്നില്ല.

മറ്റൊരു പ്രധാന ആകർഷണം, അരട്ടെയ് എന്ന ആപ്പിൽ തന്നെ ഇൻസ്റ്റെന്റായി ഒരു മീറ്റിംഗ് ഷെഡ്യൂൾ ചെയ്യാം എന്നതാണ്. ഗൂഗിൾ മീറ്റിനും സൂം മീറ്റിനുമായി പോകേണ്ട, അരട്ടെയിൽ നിന്ന് തന്നെ മീറ്റിംഗ് എടുക്കാം. അരട്ടെയുടെ ഈ ഫീച്ചറു കണ്ടിട്ടാണോ എന്നറിയില്ലാ, ഷെഡ്യൂൾഡ് കോളിനുള്ള   ഈ സൗകര്യം വാട്ട്സ്അപും കൊണ്ടുവരാൻ പോകുന്നു എന്ന് കേട്ടു. അരട്ടെ ആപ്പിൽ, താഴെ പ്രാധാന്യത്തോടെ തന്നെ മീറ്റിംഗിനുള്ള ഐക്കൺ കൊടുത്തിട്ടുണ്ട്. നോക്കിയാൽ അറിയാം. വളരെ യൂസ്ഫുള്ളുമാണ്!

അരട്ടെ മൂന്ന് വേർഷനിലാണ് വരുന്നത്. 1. മൊബൈൽ ആപ്പ്, 2. വെബ് ഡോട്ട് അരട്ടെ ഡോട്ട് കോം എന്ന ബ്രൗസർ, 3. ടിവി ആപ്പ്!  എല്ലാ സ്മാർട്ട് ടിവികളിലും എടുക്കാവുന്ന അരട്ടെ ടിവി ആപ്പ് വളരെ ഇംപോർട്ടന്റാണ്. അതിന്റെ പ്രത്യേകത എന്താണന്ന് വെച്ചാൽ നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയായി, അല്ലെങ്കിൽ ഓഫീഷ്യൽ മീറ്റിംഗുകൾക്കായി ലാർജർ സ്ക്രീനിൽ ടിവി ആപ് വഴി  വീഡിയോ കോൾ ചെയ്യാം. ആപ് ഡൗൺലോഡ് ചെയ്ത് ക്യൂആർ കോഡ് വഴി കണക്റ്റ് ചെയ്യ്താൽ മതി. സൂപ്പർ വീഡിയോ ക്ലാരിറ്റിയും സൗണ്ട് ക്ലാരിറ്റിയും ഉണ്ട്. ഈ സൗകര്യം വാട്ട്സ്ആപ്പിനില്ല., അതുപോലെ തന്നെ അരട്ടെയിൽ പറ്റും വിധം ബ്രൗസറിൽ നിന്ന് നേരിട്ട്  ഓഡിയോ വീഡിയോ കോൾ ചെയ്യാനും വാട്ട്ആപ്പിൽ പറ്റില്ല. അതിന് ലാപ്ടോപ്പിലോ ഡെസ്ക്ടോപ്പിലോ പോയി വാട്ട്സ്ആപ്പിന്റെ  ആപ് ഡൗൺലോഡ് ചെയ്യേണ്ടി വരും.

ഗ്രൂപ്പ് മെസ്സേജുകളിൽ ഒരു ഗ്രൂപ്പ് അംഗം ഏതെങ്കിലും മെസ്സേജ് മെൻഷൻ ചെയ്താൽ അത് ഒരു ഡെഡിക്കേറ്റഡ് ടാബിൽ കാണിക്കും. പ്രധാനപ്പെട്ട മെസ്സേജുകൾ അടിയിലായി പോകുന്നതും, തുടർന്നുവരുന്ന ചാറ്റിൽ അപ്രസക്തമായി പോകുന്നതും ഇത് ഒഴിവാക്കും. ഈ ഫീച്ചർ എനിക്ക് വളരെ ഇന്ററസ്റ്റിംഗ് ആയി തോന്നി. അതുപോലെ ബ്രോഡ്കാസ്റ്റിംഗ് സൗകര്യവും അരട്ടെയ് ആപ്പിലുണ്ട്

മറ്റൊന്ന്, പരസ്യങ്ങൾ ഇല്ലാത്ത, ആഡ്-ഫ്രീ  എക്സ്പീരിയൻസ് ആണ്. പിന്നെ അരട്ടെയുടെ യൂസർ ഡാറ്റ മുഴുവൻ ഇന്ത്യൻ ഡാറ്റ സെന്ററുകളിലാണ്. യൂസർ ഡാറ്റ, മറ്റ് കൊമേഴ്യൽ യൂസിനായി ഷെയറ് ചെയ്യുന്നത് ഇത് തടയും. നേരത്തെ പറഞ്ഞപോലെ വിഡിയോ ഓഡിയോ കോളുകൾ എൻക്രിപ്റ്റഡാണ്. ഇനി വരാനുള്ളത്, മെസ്സേജിന്റെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷനാണ്. അത് എത്രയും വേഗം സാധ്യമാകുമെന്ന് ഉറപ്പ് നൽകിയിരിക്കുന്നത് ശ്രീധർ വേമ്പു തന്നെയാണ്! അല്ലെങ്കിൽ തന്നെ വാട്ട്സ്ആപ്പിലെ ടെക്സ്റ്റ് മെസ്സേജ് സ്ക്രീൻഷോട്ടായോ, ഫോർവേർഡായോ മൂന്നാമത് ഒരാളിലേക്ക് എത്തപ്പെടുമല്ലോ. ഓപ്പണായ കമ്മ്യൂണിക്കേഷന്റെ കാലത്ത് പൊതു പ്ലാറ്റ്ഫോമുകളിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നത് ഒരു വിശ്വാസം മാത്രമല്ലേ? അതുകൊണ്ട് വാട്ട്സ് ആപ് ആയാലും ടെക്സ്റ്റ് ചാറ്റിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നത് നമുക്ക് ഒരു ഉറപ്പിന് കൊള്ളാം.

ദിവസം 3000 പോരുടെ സൈൻ അപ് ഉണ്ടായിരുന്ന അരട്ടയ് പെട്ടെന്ന് ദിനംപ്രതി മൂന്നര ലക്ഷം സൈനപ്പിലേക്ക് കടന്നു. ഇത് ഇന്ത്യൻ മാർക്കറ്റല്ലേ.. ലോകത്തെ ഏറ്റവും കൂടുതൽ ഡിജിറ്റൽ കൺസ്യൂമേഴ്സുള്ള ഒരു നാടല്ലേ..അരാട്ടെ പ്രതിദിനം 35 ലക്ഷം സൈനപ് അപ്പിലേക്ക് കടന്നേക്കാം..
വാട്ട്സ്ആപ്, ടെലിഗ്രാം, സിഗ്നൽ പോലെ ആഗോള മെസ്സേജിംഗ് പ്ലാറ്റ്ഫോമുകളുമായി മത്സരിക്കവേ, ഇന്ത്യ പോലെ ഒരു രാജ്യത്ത് അരട്ടയ്യുടെ സ്ട്രാറ്റജി എന്താണ്? സോഹായുടെ കോർ പ്രിൻസിപ്പൽസ് തന്നെ! കൃത്യവും ആധികാരകവുമായ പ്രൈവസി പോളിസി, അഡ്വർട്ട്സ്മെന്റ്സ് ഇല്ലാത്തത്, ശക്തമായ ഡാറ്റ പ്രൊട്ടക്ഷൻ, ഡാറ്റ ട്രാക്കിംഗ് ഉണ്ടാകില്ല എന്ന ഉറപ്പ്.. പറയുന്നത് സോഹോ കോർപ്പ് സിഇഒ മണി വെമ്പുവാണ്. ഫ്രീയായി നമ്മൾ ഉപയോഗിക്കുന്ന പല മെസ്സേജിംഗ് ആപ്പുകളും പരസ്യം കൊണ്ട് വരുമാനം നേടുമ്പോൾ അരട്ടെയ് അഡ്വർട്ടൈസിംഗ് ഡ്രിവൺ ബിസിനസ്സ് മോഡലിന് പിന്നാലെ പോകില്ലന്ന മണി ചൂണ്ടിക്കാട്ടുന്നു. അതായത് അരട്ടെ-യിൽ പരസ്യം കാണില്ല! അതുപോലെ യൂസർ ഡേറ്റ ഒരിക്കലും തേർഡ് പാർട്ടിക്ക് അരട്ടെയിൽ നിന്ന് കൊണ്ടുപോകാനാകില്ല. വിദേശത്ത് എവിടെയോ ഇരുന്ന് നമുക്ക് അറിയാത്ത ഏതോ സായിപ്പ് അവരുടെ കമ്പനിക്കായി ഉണ്ടാക്കി വെച്ച ഡാറ്റ പോളിസി-യേക്കാളും നമുക്ക് വിശ്വസിക്കാവുന്നത് ഇന്ത്യയുടെ ഈ മണ്ണിൽ നിന്ന് സോഹോയുടെ സിഇഒ നൽകുന്ന ഉറപ്പല്ലേ?  

അരട്ടയ് 75 ലക്ഷം ഡൗൺഡോലുകളുമായി കുതിക്കവേ Zoho-യുടെ ചീഫ് സയന്റിസ്റ്റ് കൂടിയായ ശ്രീധർ വേമ്പു എഴുതി: “ഇതാണ് ഞാൻ ഇന്നലെ നമ്മുടെ അരാട്ടൈ ടീമിനോട് പറഞ്ഞത്: ഒരു പ്രൊഡക്റ്റ് വിജയിക്കുമോ എന്ന് പോലും പ്രതീക്ഷിക്കാതെ അഞ്ച് വർഷത്തിലധികമായി നിങ്ങൾ എല്ലാവരും കഠിനാധ്വാനം ചെയ്തു. ഇപ്പോൾ വരുന്ന പ്രശംസയോ വിമർശനമോ പ്രശസ്തിയോ നിങ്ങളെ ശ്രദ്ധ തെറ്റിക്കാൻ ഇടവരുത്തരുത്, സ്ഥിരമായി ലക്ഷ്യത്തിൽ ഉറച്ചുനിൽക്കുക. അതാണ് നമ്മുടെ മനോഭാവം.”

അരട്ടയ് പുറമേ നോക്കുമ്പോൾ ഒരു മെസ്സേജിംഗ് ആപ്പ് മാത്രമാണെങ്കിലും  അതിന് വളരെയധികം ആഴമുണ്ടെന്ന് വേമ്പു പറയുന്നു. Zoho കഴിഞ്ഞ 10-15 വർഷമായി കമ്പനിക്കുള്ളിൽ ഉപയോഗിച്ച് പ്രോയോഗിക ശുദ്ധി വരുത്തിയ ഒരു മെസ്സേജിഗ്-കമ്മ്യൂണിക്കേഷൻ സംവിധാനമാണ് അരട്ടയായി ഇന്ന് പുറത്തുവന്നിരിക്കുന്നത്. ഇത് കുറച്ചുകാലമായി Zoho-യുടെ തത്സമയ വർക്ക്‌ഹോഴ്‌സാണ് എന്ന് വെമ്പു പറയുന്നു. കൂടാതെ പെട്ടെന്ന് കണക്റ്റ് ചെയ്യാവുന്ന തരത്തിൽ മികച്ച കോളുകളും മീറ്റിംഗുകളും അരട്ടെ നൽകുന്നു. Fault tolerance, performance monitoring, security എന്നിവയിലൊക്കെ അസാധാരണമായ മികവ് അരട്ടയ്ക്കുണ്ട്. അതുകൊണ്ടാണ് ഇന്ത്യ അരട്ടയ് ഡൗൺലോഡിലൂടെ ചരിത്രം കുറിക്കുന്നത്.

വിശദമായ് അറിയുവാൻ വീഡിയോ കാണുക

arattai, the messaging app from zoho, is positioned as an ad-free, data-secure indian alternative to whatsapp, featuring unique tools like ‘pocket’ and in-app meetings.

Share.

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Leave A Reply

Exit mobile version