ടോൾ പ്ലാസകളിലെ പൊതുശൗചാലയങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് ദേശീയപാതാ അതോറിറ്റി (NHAI). പ്രധാന ഗതാഗത മാർഗങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്താനും ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലറ്റുകൾ റിപ്പോർട്ട് ചെയ്യാൻ യാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് എൻഎച്ച്എഐ പ്രത്യേക പരിപാടി ആരംഭിച്ചിരിക്കുന്നത്. വൃത്തിഹീനമായ സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നവർക്ക് ആയിരം രൂപ പാരിതോഷികം നൽകുമെന്ന് ദേശീയ പാതാ അതോറിറ്റി അധികൃതർ അറിയിച്ചു. ഈ തുക യാത്രക്കാരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടുകളിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.

nhai users rewards scheme

ഒക്ടോബർ 31 വരെയാണ് ഇത്തരത്തിൽ ചെയ്യാനാകുക. രാജ്മാർഗ് യാത്ര ആപ്പ് ഡൗൺലോഡ് ചെയ്താണ് വൃത്തിഹീനമായ സൗകര്യങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യേണ്ടത്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അധികാരപരിധിയിലുള്ള ടോൾ പ്ലാസകളിലെ വൃത്തിഹീനമായ ടോയ്‌ലെറ്റുകളുടെ ജിയോ-ടാഗ് ചെയ്ത ഫോട്ടോകൾ എടുത്ത് അയയ്ക്കാം. ഫോട്ടോയെടുത്ത സ്ഥലവും സമയവും ഫോട്ടോയ്ക്കൊപ്പം ഉണ്ടാകണം. അപേക്ഷയ്ക്കൊപ്പം അപേക്ഷിക്കുന്ന വ്യക്തിയുടെ പേര്, മൊബൈൽ നമ്പർ, വാഹന റജിസ്ട്രേഷൻ നമ്പർ എന്നിവ സമർപ്പിക്കണം. ഒരു വിആർഎൻ നമ്പറിൽ ഒരിക്കൽ മാത്രമേ 1000 രൂപ ലഭിക്കൂ.

ഒന്നിലധികം ഉപയോക്താക്കൾ ഒരേ ടോയ്‌ലെറ്റിന്റെ ചിത്രം പങ്കുവച്ചാൽ ആപ്പിലൂടെ പകർത്തിയ ആദ്യ ചിത്രത്തിനാകും പാരിതോഷികം നൽകുന്നത്. കൃത്രിമമായി നിർമിച്ചതോ തീയതി രേഖപ്പെടുത്തിയതോ ആയ ചിത്രങ്ങൾ പങ്ക് വയ്ക്കാൻ പാടില്ല. അപേക്ഷകൾ എഐ പരിശോധനയ്ക്ക് വിധേയമാകും. എൻഎച്ച്എഐ നിർമിച്ചതോ പ്രവർത്തിപ്പിക്കുന്നതോ പരിപാലിക്കുന്നതോ ആയ ടോയ്‌ലറ്റുകൾക്ക് മാത്രമേ ഈ ഡ്രൈവ് ബാധകമാകൂ. പെട്രോൾ പമ്പുകൾ അല്ലെങ്കിൽ മറ്റ് പൊതു സ്ഥലങ്ങൾ പോലുള്ള ഹൈവേകളിൽ കാണപ്പെടുന്ന മറ്റ് ടോയ്‌ലറ്റുകൾ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

nhai offers ₹1000 fastag credit for reporting unclean toll plaza toilets via the rajmarg yatra app. submit geo-tagged photos by october 31.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version