ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്തുന്നതിനുള്ള വലിയ ചുവടുവെയ്പ്പായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് വാഷിങ്ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചിട്ടില്ല.

2022ൽ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് പാശ്ചാത്യ സർക്കാരുകൾ ഉപരോധം ഏർപ്പെടുത്തിയതിനുശേഷം, റഷ്യയുടെ കടൽമാർഗ ക്രൂഡിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒന്നായി ഇന്ത്യ മാറിയിരുന്നു. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ താൻ സന്തുഷ്ടനായിരുന്നില്ല. റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോഡി ഉറപ്പ് നൽകി. അതൊരു വലിയ ചുവടുവയ്പ്പാണ്. ചൈനയേയും ഇതേ കാര്യം ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും-വൈറ്റ് ഹൗസിൽ നടന്ന പരിപാടിയിൽ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
ഉക്രെയ്നുമായുള്ള യുദ്ധം തുടരുമ്പോൾ, റഷ്യയുടെ എണ്ണ വരുമാനം വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്തമാക്കിയ സാഹചര്യത്തിലാണ് ട്രംപിന്റെ ഇത്തരമൊരു വാദമെന്നതാണ് ശ്രദ്ധേയം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ തീരുമാനിച്ചാൽ ആഗോള ഊർജ നയതന്ത്രത്തിൽ അത് വഴിത്തിരിവാകും. റഷ്യൻ എണ്ണ ഇപ്പോഴും ഇറക്കുമതി ചെയ്യുന്ന മറ്റു രാജ്യങ്ങളേയും ഇന്ത്യ എണ്ണ ഇറക്കുമതി നിർത്തുന്നത് സ്വാധീനിച്ചേക്കാം.
donald trump claims pm modi assured him india will stop buying russian oil, a move to financially isolate russia after the ukraine invasion. india was a top buyer.
