കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നതിനായി ചർച്ചകൾ നടത്തി ടാറ്റ ഗ്രൂപ്പിനു (Tata Group) കീഴിലുള്ള എയർ ഇന്ത്യ (Air India). എയർബസുമായും ബോയിംഗുമായുമുള്ള ചർച്ചകളിലൂടെ ആകെ 300 വിമാനങ്ങൾ വരെ കൂട്ടിച്ചേർക്കുമെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 200 നാരോ-ബോഡി ജെറ്റുകൾക്കും 25-30 വൈഡ്-ബോഡി വിമാനങ്ങൾക്കുമായി മുൻപ് ചർച്ചകൾ നടന്നിരുന്നു. നിലവിൽ 80 മുതൽ 100 വരെ വൈഡ്-ബോഡി ജെറ്റുകൾക്കായാണ് ചർച്ചകൾ നടക്കുന്നത്.

ടാറ്റയുടെ കീഴിൽ ആധുനിക ആഗോള വിമാനക്കമ്പനിയായി എയർലൈൻ റീബ്രാൻഡ് ചെയ്യുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ജൂണിൽ ഇന്ത്യൻ അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ ബോയിംഗ് 787 അപകടത്തെ മറികടക്കാൻ എയർ ഇന്ത്യ ശ്രമിക്കുന്നതിനിടെയാണ് ചർച്ചകൾ എന്നതും ശ്രദ്ധേയമാണ്. കൂടുതൽ വൈഡ്-ബോഡി ജെറ്റുകൾ കൂട്ടിച്ചേർക്കുന്നത് എയർ ഇന്ത്യയുടെ അന്താരാഷ്ട്ര ശൃംഖല ശക്തിപ്പെടുത്തുന്നതിനും പഴയ വിമാനങ്ങൾ മാറ്റിസ്ഥാപിക്കുന്നതിനും സഹായിക്കും.
air india is expanding talks with airbus and boeing for up to 300 jets, including 80-100 wide-body planes, as part of a major fleet and brand revamp.